കഴുത്തിലെ കറുപ്പ് മാറാൻ അടുക്കളയിലെ ഈ സാധനങ്ങൾ മതി
സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. ഇതു വരാനുള്ള കാരണങ്ങൾ പലതാണ്. അമിതമായ തടിയുളളവരിലും സ്ഥിരമായി ഇമിറ്റേഷൻ ആഭരണങ്ങൾ ഉപയോഗിക്കുന്നവരിലും കഴുത്തിനുചുറ്റും കറുപ്പുനിറം വരാൻ കാരണമാകുന്നു.
സ്ത്രീകളിൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിന് ചുറ്റുമുള്ള കറുപ്പ്. ഇതു വരാനുള്ള കാരണങ്ങൾ പലതാണ്. അമിതമായ തടിയുളളവരിലും സ്ഥിരമായി ഇമിറ്റേഷൻ ആഭരണങ്ങൾ ഉപയോഗിക്കുന്നവരിലും കഴുത്തിനുചുറ്റും കറുപ്പുനിറം വരാൻ കാരണമാകുന്നു.
നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് എളുപ്പം അകറ്റാം. അരിപ്പൊടി, തൈര്, ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്തു കഴുത്തിന് ചുറ്റും പുരട്ടുക. പത്ത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നു.
പഴുത്ത പപ്പായയിൽ തൈര് ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നതും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് മുഖത്ത് പുരട്ടുന്നതും വളരെ നല്ലതാണ്. കണ്ണിനു താഴെയുള്ള കറുപ്പ് നിറം ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ്, ഒരു വലിയ സ്പൂൺ തൈര്, എന്നിവ സംയോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കഴുത്തിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
കാരറ്റിന്റെ ജ്യൂസും കറ്റാർവാഴ ജെല്ലും കഴുത്തിൽ പുരട്ടുന്നത് കറുത്ത പാടുകൾ മാറാൻ സഹായിക്കും. കാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും കറുത്ത പാടുകളും കുറയ്ക്കാനും സഹായിക്കുന്നു.
അര ടീസ്പൂൺ ബദാം പൗഡർ, ഒരു ടീസ്പൂൺ തേൻ എന്നിവ നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റാക്കി കഴുത്തിൽ പുരട്ടുക. ഇത് കഴുത്തിലെ കറുപ്പകറ്റാൻ സഹായിക്കും.