പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മധുരങ്ങൾ
ശര്‍ക്കരയില്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. കൂടാതെ ധാതുക്കളുടെയും ഇരുമ്പിന്റെയും അളവും ഇതില്‍ കൂടുതലുമാണ്. പൊട്ടാസ്യം, കാത്സ്യം, സിങ്ക്, ഫോസ്ഫറസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയവയുടേയും മികച്ച കലവറയാണ് ശര്‍ക്കര.

ശര്‍ക്കരയുടെ ഗ്ലൈസമിക് സൂചിക 84 മുതല്‍ 94 വരെയാണ്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മിതമായ അളവില്‍ ശര്‍ക്കരയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇത് കഴിക്കുന്നത് മെറ്റാബോളിസത്തിന്റെ നിരക്ക് കൂട്ടും. ഇത് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ദഹനം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് തേന്‍. അതിനാല്‍ തന്നെ മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍, പഞ്ചസാരയ്ക്ക് പകരം ഇത് ഉപയോഗിക്കാം.
തേനിന് ശര്‍ക്കരയെ അപേക്ഷിച്ച് കുറഞ്ഞ ഗ്ലൈസമിക് സൂചികയാണുള്ളത്. ഇതിന്റെ ഗ്ലൈസമിക് സൂചിക 45 മുതല്‍ 64 വരെയാണ്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതിരിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയ്ക്കും ശര്‍ക്കരയ്ക്കും പകരം തേന്‍ ഉപയോഗിക്കുന്നതാകും കൂടുതല്‍ നല്ലത്. എ്ല്ലാം മിതമായ അളവില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.