മുടിവളർച്ചയ്ക്ക് പ്രകൃതിദത്ത പരിഹാരം 

നല്ല രീതിയിൽ മുടി വളരണമെങ്കിൽ ആരോഗ്യമുള്ള തലയോട്ടി പ്രധാനമാണ്. വേരിൽ നിന്ന് മുടിയെ ബലപ്പെടുത്താൻ  ആരോഗ്യമുള്ള തലയോട്ടി  പ്രധാനമാണ്. അപൂരിത കൊഴുപ്പുകളുടെ ഉയർന്ന സാന്ദ്രത ഉള്ളതിനാൽ, തലയോട്ടിയെ വ്യത്തിയാക്കാൻ സഹായിക്കുന്ന ഒലിക് ആസിഡ്  മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട് .
 
വൈറ്റമിൻ എ,ബി, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയെല്ലാം മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകൾക്ക് വേരിൽ നിന്ന് ആരോഗ്യം നൽകുകയും മുടിയുടെ കോശങ്ങളെ ആരോഗ്യത്തോടെ വയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.എക്സിമ, സോറിയാസിസ് പ്രശ്നങ്ങളിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കാൻ മുരിങ്ങയിലയ്ക്ക് കഴിയാറുണ്ട്.

സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ മികച്ചതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും മുരിങ്ങയില സഹായിക്കും.നല്ല തിളക്കമുള്ളതും അതുപോലെ ഇടതൂർന്ന് അഴകോടെ കിടക്കുന്ന മുടിയ്ക്കും മുരിങ്ങയില സഹായിക്കാറുണ്ട്

മുടിയെ നശിപ്പിക്കാൻ കഴിയുന്നതാണ് ഫ്രീ റാഡിക്കലുകൾ. ഇതിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ അവയ്ക്ക് എതിരെ പോരാടൻ മുരിങ്ങയില സഹായിക്കും.ആദ്യം മുരിങ്ങയില പൊടിയിലേക്ക് തേനോ അല്ലെങ്കിൽ കറ്റാർവാഴയോ ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു ഹെയർ പായ്ക്കായി ഉപയോഗിക്കാവുന്നതാണ്. ആഴ്ചയിൽ രണ്ട് ദിവസം ഇത് മുടിയിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയാം. ഇത് അല്ലെങ്കിൽ ഫ്രഷായി പറിക്കുന്ന ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് അതിലേക്ക് തേനോ കറ്റാർവാഴയോ ചേർത്തും ഉപയോഗിക്കാവുന്നതാണ്.