തദ്ദേശീയ നിർമിത 'മിട്രൽ ക്ലിപ്പ്' ഉപയോഗിച്ച് ഹൃദയ ചികിത്സ നടത്തിയ കോഴിക്കോട്  മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയുടെ നൂതന മുന്നേറ്റം

ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരന് ആശ്വാസമായി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി. ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം

 

കോഴിക്കോട് : ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയിൽ നിന്നെത്തിയ 51കാരന് ആശ്വാസമായി കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രി. ഇന്ത്യയിൽ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിട്രൽ ക്ലിപ്പ് ഉപകരണം -'മൈക്ലിപ്പ്' ഉപയോഗിച്ചാണ് വിജയകരമായി ചികിത്സ നൽകിയത്. ഇന്ത്യയിൽ താങ്ങാവുന്ന നിരക്കിൽ ഹൃദയ പരിചരണം ലഭ്യമാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറി. കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്‌റഫാണ് ഏറ്റവും കുറഞ്ഞ മുറിവ് മാത്രം വരുത്തുന്ന രീതിയിൽ മൈക്ലിപ്പ് ശസ്ത്രക്രിയ നടത്തിയത്.

മൂന്ന് വർഷത്തിലേറെയായി ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്വയം ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു രോഗി. ഹൃദയത്തിൽ രക്തം തിരിച്ചൊഴുകുന്ന, ഹൃദയ വാൽവിന്റെ ഗുരുതര തകരാറായ മിട്രൽ റീഗർജിറ്റേഷൻ (എംആർ) എന്നതായിരുന്നു രോഗാവസ്ഥ.  രോഗ ലക്ഷണങ്ങൾ വഷളായി ഹൃദയസ്തംഭന സാധ്യതയ്ക്ക് വരെ  കാരണമാകുന്ന നിലയിലായിരുന്നു അദ്ദേഹം. രോഗിയുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവ മൂലം തുറന്ന ഹൃദയ ശസ്ത്രക്രിയയോ ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള പരമ്പരാഗത ചികിത്സാ മാർഗങ്ങൾ വളരെ അപകടകരമായതിനാൽ പരിഗണിച്ചില്ല. മരുന്നുകൾ കൊണ്ടും ചികിത്സ മതിയാകുകയുമില്ല.

മൈക്ലിപ്പിലൂടെ പകർന്ന പുതുപ്രതീക്ഷ

ഇന്ത്യൻ മെഡിക്കൽ ടെക്നോളജി കമ്പനിയായ 'മെറിൽ' അടുത്തിടെ അവതരിപ്പിച്ച മിട്രൽ വാൽവ് തകരാർ പരിഹരിക്കുന്ന 'മൈക്ലിപ്' എന്ന ഉപകരണമാണ് ഉപയോഗിച്ചത്. യുഎസ് നിർമ്മിത മിട്രൽ ക്ലിപ്പുകൾ മാത്രമേ ഇന്ത്യയിൽ ലഭ്യമായിരുന്നുള്ളൂ. എന്നാൽ അവയുടെ ഉയർന്ന വില മൂലം മിക്ക രോഗികൾക്കും താങ്ങാനാകുമായിരുന്നില്ല.
 
1.5 ദശലക്ഷം ഇന്ത്യക്കാർ കടുത്ത മിട്രൽ റീഗർജിറ്റേഷൻ മൂലം ബുദ്ധിമുട്ടുന്നുവെന്ന് കോഴിക്കോട് മൈഹാർട്ട് സ്റ്റാർകെയർ ആശുപത്രിയിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആശിഷ് കുമാർ മാൻഡലെ പറഞ്ഞു. ചികിത്സിച്ചില്ലെങ്കിൽ, എംആർ വിനാശകരമായ ഫലങ്ങളാണ് വരുത്തിവെക്കുക. 50 ശതമാനത്തിൽ കൂടുതൽ പേർക്ക് രോഗം അതിജീവിക്കാൻ കഴിഞ്ഞേക്കില്ല, ഒരു വർഷത്തെ മരണ നിരക്ക് തന്നെ 57 ശതമാനം വരെയാകാം. അത്തരം രോഗികൾക്ക്, ശസ്ത്രക്രിയ കൂടാതെ ഈ മൈക്ലിപ്പ് ജീവൻ രക്ഷിക്കുന്ന ഒരു ബദൽ ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്.'' -ഡോ. അഷ്‌റഫ് അഭിപ്രായപ്പെട്ടു.