യഥാർത്ഥ മലബാർ രുചിയിൽ ഒരു നാടൻ മട്ടൻ കറി

ചേരുവകള്‍
ചെറിയ കഷ്ണങ്ങളാക്കിയ മട്ടന്‍ – 300 ഗ്രാം
ഒരു മുഴുവന്‍ തേങ്ങ 
ചെറിയ ഉള്ളി – 100 ഗ്രാം 

 

ചേരുവകള്‍
ചെറിയ കഷ്ണങ്ങളാക്കിയ മട്ടന്‍ – 300 ഗ്രാം
ഒരു മുഴുവന്‍ തേങ്ങ 
ചെറിയ ഉള്ളി – 100 ഗ്രാം 
പെരും ജീരകം- കാല്‍ ടീസ്പൂണ്‍ 
ജീരകം – കാല്‍ ടീസ്പൂണ്‍ 
പച്ചമുളക് – 3 എണ്ണം 
ഉള്ളി – 100 ഗ്രാം 
തക്കാളി – 1 
ഇഞ്ചി – കഷ്ണം 
വെളുത്തുള്ളി – അഞ്ചാറെണ്ണം 
കറിവേപ്പില – 2 
മല്ലിയില – കുറച്ചത് 
വെളിച്ചെണ്ണ- 2 ടേ. സ്പൂണ്‍ 
മുളക് പൊടി – 1 ടേ. സ്പൂണ്‍ 
മല്ലിപ്പൊടി – 1 ടേ. സ്പൂണ്‍ 
ഗരം മസാല – കാല്‍ ടീസ്പൂണ്‍ 
ഉണ്ടാക്കുന്ന വിധം 
ആദ്യം തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും പെരും ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് വറുത്ത് അരക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വെച്ച്(ചട്ടിയില്‍ ഉണ്ടാക്കിയാല്‍ രുചി കൂടും) ചൂടായതിന് ശേഷം എണ്ണയൊഴിച്ച് ഉള്ളി, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, കറിവേപ്പില, എന്നിവ വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി പിടിച്ച ശേഷം, തക്കാളിയും മട്ടനും ഇടുക. ഇതും നന്നായി ഇളക്കി മസാല പിടിപ്പിക്കണം. പിന്നീട് വെള്ളമൊഴിച്ച് അടച്ചു വെക്കുക. പിന്നീട് ഗരംമസാലയും മല്ലിയില അരിഞ്ഞതും ചേര്‍ക്കുക. വെന്തുകഴിഞ്ഞാല്‍ അരപ്പ് ചേര്‍ത്ത് തിളപ്പിക്കുക