ഈ ഭക്ഷണങ്ങൾ പേശികളുടെ വളർച്ചയ്ക്ക് സഹായിക്കും

 

പേശികളുടെ വളർച്ചയ്ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയെ പോലെ ശരീരത്തിൽ പ്രോട്ടീൻ സംഭരിച്ച് വെയ്ക്കാൻ കഴിയില്ല. അതിനാൽ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. പ്രോട്ടീനിന്റെ അളവ് കൂടുതലുള്ള ഭക്ഷണങ്ങളെ കുറിച്ച് പരിചയപ്പെടാം.

പ്രോട്ടീനും ഒമേഗ-3 കൊഴുപ്പും ധാരാളം അടങ്ങിയ ഒന്നാണ് സാൽമൺ. സാൽമൺ ദിവസേന കഴിക്കുന്നത് ഭാരം നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. അടുത്തതാണ് മുട്ട. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. പ്രോട്ടീനിന് പുറമേ, വിറ്റാമിൻ ഡി, ഇരുമ്പ് എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ മുട്ട സഹായിക്കും.

മത്തങ്ങ വിത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. നിരവധി പോഷക ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും നിറഞ്ഞതാണ് മത്തങ്ങ വിത്തുകൾ. വിവിധ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണമേകാൻ മത്തങ്ങ വിത്തിന് കഴിയും. പാലുൽപന്നങ്ങളായ ചീസ്, തൈര് എന്നിവയിൽ ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.