യൂറിനറി ഇൻഫെക്ഷൻ പരിഹാരം ഇതാ ..

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും

 


നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു സിട്രസ് പഴമാണ് മുസംബി അഥവാ മധുരനാരങ്ങ. വിറ്റാമിൻ സി ധാരാളം അടങ്ങിയ മുസംബി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, ഇരുമ്പ്, കാത്സ്യം, ഫോളേറ്റ്, വിറ്റാമിൻ എ, സി, ബി 1, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് മുസംബി. മധുരവും പുളിയും അടങ്ങിയിട്ടുള്ള ഈ പഴം കണ്ണിൻറെയും വൃക്കയുടെയും ആരോഗ്യത്തിനും നല്ലതാണ്. 
ഫൈബർ ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത്  ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവ മലബന്ധത്തെ തടയാനും അസിഡിറ്റിയെ ഒഴിവാക്കാനും സഹായിക്കും.

അന്നനാളം, ആമാശയം, സ്തനം, പാൻക്രിയാറ്റിക് അര്ബുദങ്ങളെ  പ്രതിരോധിക്കാൻ മൊസംബി പോലെയുള്ള സിട്രസ് പഴങ്ങൾക്ക് ഒരുപരിധി വരെ സാധിക്കും. ഈ പഴങ്ങളിൽ അടങ്ങിയിട്ടുള്ള ഫ്ലാവോനോയ്ഡ് എന്ന ഘടകമാണ് ക്യാന്സറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത്. കൂടാതെ ശ്വസനനാളത്തിലെ കാൻസർ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

പൊട്ടാസ്യം ധാരാളം അടങ്ങിയ മുസംബി ജ്യൂസ് കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും മുസംബി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മുസംബി ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

മുസംബിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇവയിൽ  ആന്റിഓക്‌സിഡന്റുകൾ വളരെ കൂടുതലുമാണ്. ഇത് പ്രായമാകുന്നതുമായി ബന്ധപ്പെട്ട ചർമ്മ മാറ്റങ്ങളെ ചെറുക്കാൻ സഹായിക്കും. അതിനാൽ മുസംബി ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്. 

ഗർഭകാലത്ത് സ്ത്രീകളെ വലക്കുന്ന ഒന്നാണ് യൂറിനറി ഇൻഫെക്ഷൻ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ അസ്വസ്ഥതകൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ പരിഹരിച്ചാൽ അത് നിങ്ങൾക്കുണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കുകയാണ് ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യേണ്ടത്. എന്നാൽ മുസംബി ജ്യൂസ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുകയും മൂത്രാശയ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

ശരീരത്തിൽ ഗർഭകാലത്ത് പലപ്പോഴും നിർജ്ജലീകരണം പോലുള്ള അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുസംബി കഴിക്കാവുന്നതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ നിർജ്ജലീകരണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. പ്രസവം എളുപ്പത്തിൽ വേദന കുറച്ച് നടത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കുടിക്കുന്നത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്ന ആൻ്റി കൺജസ്റ്റീവ് ഗുണങ്ങൾ മൊസാമ്പിയിലുണ്ട്. അതിനാൽ, വാപ്പറൈസറുകളും ഇൻഹേലറുകളും തയ്യാറാക്കുന്നതിനുള്ള ഒരു സാധാരണ ഘടകമാണ് മധുരനാരങ്ങ.

ജലദോഷം കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് മുസംബി ജ്യൂസിൻ്റെ ഒരു ഗുണം. ഇതിൽ വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് വീക്കം കുറയ്ക്കുന്നതിനും അണുബാധകൾക്കെതിരായ മൊത്തത്തിലുള്ള പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.