അസിഡിറ്റി ഇല്ലാതാക്കാൻ ഈ കാര്യം ചെയ്യൂ
ഫല വർഗങ്ങൾ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പല തരം ആരോഗ്യപരമായ ഗുണങ്ങൾ ഒത്തിണങ്ങിയവയാണ് ഇത്. നാരുകളും വൈററമിനുകളും ധാതുക്കളും വെള്ളവും എല്ലാം ധാരാളം അടങ്ങിയവ. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമവും.
ഫല വർഗങ്ങൾ ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. പല തരം ആരോഗ്യപരമായ ഗുണങ്ങൾ ഒത്തിണങ്ങിയവയാണ് ഇത്. നാരുകളും വൈററമിനുകളും ധാതുക്കളും വെള്ളവും എല്ലാം ധാരാളം അടങ്ങിയവ. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമവും.
മൾബെറിപ്പഴത്തിൻറെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പർപ്പിൾ, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, അയൺ, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബെറിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മൾബെറി ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാൻ ഇത് സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചിൽ തടയാനും ഇവ സഹായിക്കും.
ആദ്യം മൾബെറി മിക്സിൽ പേസ്റ്റാക്കി അടിച്ചെടുക്കുക. ശേഷം തൈര് അല്ലെങ്കിൽ തേങ്ങാപ്പാൽ ചേർത്ത് മുടിയിൽ തേച്ച്പിടിപ്പിക്കുക. ഈ പാക്ക് മുടിയിലും തലയോട്ടിയിലും പുരട്ടുക. 30 മുതൽ 60 മിനിറ്റ് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് ഇത്. ഇതിൽ ധാരാളം ഡയറ്റെറി ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് അത്യാവശ്യമാണ്. കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം. നല്ല ശോധനയ്ക്കും മലബന്ധം, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങൾക്കുമെല്ലാം ഏറെ സഹായകമാണ്.
ടൈപ്പ് 2 ഡയബറ്റിസിന് ഉപയോഗിയ്ക്കുന്ന മരുന്നുകളിലുളള ചില കെമിക്കലുകൾക്കു സമാനമായ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് ഇത് വയറിന്റെ ഇതു കൊണ്ടു തന്നെ പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാൻ ഏറെ ഉത്തമം.
ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ആരോഗ്യകരമായ ഒന്നാണിത്. എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കുകയും ഇതു വഴി ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്ന ഒന്നാണിത്.
ഇതിൽ ആന്തോസയാനിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഉൾക്കൊള്ളുന്നവയുമാണ്. ഫൈറ്റോ ന്യൂട്രിയന്റുകളും ഇതിലുണ്ട്. ഇവയെല്ലാം തന്നെ ക്യാൻസർ കോശങ്ങളുടെ വളർച്ച തടയുന്നവയാണ്. ഈ പഴം ക്യാൻസർ തടയാൻ ആരോഗ്യകമാണെന്നർത്ഥം.
അയേൺ സമ്പുഷ്ടമാണ് മൾബെറി. ഇതു കൊണ്ടു തന്നെ വിളർച്ച പോലുള്ള രോഗങ്ങൾക്ക് അത്യുത്തമം. അയേൺ ടോണിക് വാങ്ങി കുടിയ്ക്കുന്നതിനു പകരം ഇത്തരം മാർഗങ്ങൾ ഉപയോഗിയ്ക്കുക. അനീമിയ കാരണമുണ്ടാകുന്ന തളർച്ചയും തലചുററലുമെല്ലാം തടയാനും ഇത് ഏറെ ആരോഗ്യകരമാണ്.
കൊളസ്‌ട്രോൾ നിയന്ത്രണം, രക്തപ്രവാഹം എന്നിവയിൽ കൂടിയല്ലാതെ ഇതിലെ ഫൈബറുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയ്ഡുകൾ എന്നിവയും ഹൃദയാരോഗ്യത്തി്‌ന് ഏറെ പ്രയോജനം നൽകുന്നവയാണ്. ഹാർട്ട് അറ്റാക്ക്, സ്‌ട്രോക്ക് പ്രശ്‌നങ്ങൾക്കെല്ലാം അത്യുത്തമമാണ് ഇത്.
കണ്ണിലെ കോശങ്ങൾക്കുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും ഇത് അത്യുത്തമമാണ്. ഇതു വഴി കൺകോശങ്ങളുടെ നാശം തടയുന്നു. കാഴ്ച ശക്തി കാത്തു സംരക്ഷിയ്ക്കുന്നു.
തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുന്നതു കൊണ്ടു തന്നെ അൽഷീമേഴ്‌സ് പോലുള്ള രോഗങ്ങൾ തടയാനും ഇത് ഏറെ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിന് മൾബെറി കഴിയ്ക്കാൻ റിസർച്ചുകൾ ഉപദേശിയ്ക്കുന്നു.
എല്ലിന്റെ ആരോഗ്യത്തിന് അത്യുത്തമമായ ഒന്നാണിത്. ഇതിലെ കാൽസ്യം, അയേൺ, വൈറ്റമിൻ കെ എന്നിവ ബോൺ ടിഷ്യൂ വളർച്ചയ്ക്കും എല്ലിന്റെ ബലത്തിനുമെല്ലാം ഏറെ നല്ലതാണ്. എല്ലുതേയ്മാനം പോലുള്ള രോഗങ്ങൾക്കും നട്ടെല്ലിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ് ഇത്.
ഇതിലെ ജീവകം സി ശരീരത്തിലെ മുറിവുകൾ ഉണക്കാൻ ഏറെ നല്ലതാണ്. ഇതിന് ഇൻഫ്‌ളമേറ്റി ഗുണങ്ങൾ നൽകുന്ന ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നൽകാനും ഏറെ ഉത്തമമാണ് ഇത്.
അപൂർവമായെങ്കിലും ശരീരം തടിപ്പിയ്ക്കുന്ന പഴങ്ങളുമുണ്ട്. ഇത്തരം ഭയമില്ലാതെ കഴിയ്ക്കാൻ പറ്റുന്ന ഒന്നാണ് മൾബെറി. ഇതിലെ നാരുകൾ തന്നെയാണ് പ്രധാനമായും ഈ ഗുണം നൽകുന്നത്. വിശപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഇതിലെ വെള്ളത്തിന്റെ തോതു തന്നെയാണ് പ്രയോജനം നൽകുന്നത്.