പാൽ പാക്കറ്റുകളുടെ നിറങ്ങൾക്ക് പിന്നിലെ രഹസ്യം അറിയാമോ ?

പാൽ വാങ്ങുമ്പോൾ അവയുടെ പാക്കറ്റുകളുടെ നിറങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ. ഓരോ കമ്പനികളുടെയും മാർക്കറ്റിംഗിന്റെ ഭാഗമായിട്ടാണ് വിവിധ നിറങ്ങൾ ഉപയോഗിക്കുന്നതെന്ന് ചിന്തിച്ചവരും ഉണ്ടായിരിക്കും. എന്നാൽ പാൽ പാക്കറ്റുകളുടെ നിറവ്യത്യാസത്തിന് പിന്നിൽ ഇതൊന്നുമല്ല കാരണങ്ങൾ.

പാലിന്റെ തരം, കൊഴുപ്പ് അളവ്, പോഷക ഘടന എന്നിവ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കളർ കോഡിംഗ് സംവിധാനം ആണിത്. പ്രധാനമായും നീല, പച്ച, ഓറഞ്ച്, എന്നീ നിറങ്ങളിലുള്ള പാക്കറ്റുകളിലാണ് പാൽ വിപണിയിൽ എത്തുന്നത്.

നീല നിറത്തിലുള്ള പാക്കറ്റുകൾ സാധാരണയായി ടോൺഡ് മിൽക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇവയിൽ പാലിന്റെ കൊഴുപ്പ് മൂന്ന് ശതമാനത്തിൽ താഴെയായിരിക്കും.ഡയറ്റ് ചെയ്യുന്നവർക്കും ഭാരം നിയന്ത്രിക്കുന്നവർക്കും നീല പാക്കറ്റിലുള്ള പാലാണ് അനുയോജ്യം

ഓറഞ്ച് നിറത്തിലുള്ള പാക്കറ്റുകൾ സാധാരണയായി ഫുൾ ക്രീം മിൽക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ഏറ്റവും ക്രീമിയുള്ള പാൽ വിഭാഗമാണ്. ഏകദേശം ആറ് ശതമാനം കൊഴുപ്പാണ് ഈ പാലിൽ അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും കായികതാരങ്ങൾക്കും ഇവ നിറയെ പോഷകങ്ങൾ പ്രധാനം ചെയ്യും.

പച്ച പാക്കറ്റ് സാധാരണയായി സ്റ്റാൻഡേർഡ് മിൽക്കിനെയാണ് സൂചിപ്പിക്കുന്നത്. ഇതിൽ ഏകദേശം 4.5 ശതമാനം കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ സാധാരണയായുള്ള ഉപയോഗത്തിന് അനുയോജ്യമാണ്. മഞ്ഞ പാക്കറ്റ് സാധാരണയായി ലോ ഫാറ്റ് അല്ലെങ്കിൽ സ്കിംഡ് മിൽക്ക് മിൽക്കിനെയാണ് സൂചിപ്പിക്കുന്നത്. ചില ബ്രാൻഡുകൾ കൊഴുപ്പ് കുറവുള്ള പാലിന് മഞ്ഞ നിറം ഉപയോഗിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്ക് ഈ പാല് അനുയോജ്യമാണ്.