മൈഗ്രേൻ മാറ്റാന്‍ ഇതാ ചില വഴികള്‍...

ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അത്തരക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ആ സ്ഥലത്ത് നിന്നും മാറി നില്‍‌ക്കുക. ഒറ്റയ്ക്ക് കുറച്ചു സമയം നിശബ്ദമായ സ്ഥലത്ത് പോയി ഇരിക്കുക.

 

ഒന്ന്...

ചിലര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദം കേള്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടാം. അത്തരക്കാര്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ ആ സ്ഥലത്ത് നിന്നും മാറി നില്‍‌ക്കുക. ഒറ്റയ്ക്ക് കുറച്ചു സമയം നിശബ്ദമായ സ്ഥലത്ത് പോയി ഇരിക്കുക.

രണ്ട്....

മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയുടെ അമിതോപയോഗവും ഇന്ന് ഏറ്റവുമധികം പേരില്‍ തലവേദനയുണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം. പ്രത്യേകിച്ച് രാത്രി മങ്ങിയ വെളിച്ചത്തില്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കാം.

മൂന്ന്...

സ്ട്രെസ് , ടെന്‍ഷന്‍, ദീര്‍ഘയാത്ര, വെയില്‍ ഏല്‍ക്കുന്നതുമൊക്കെ പലരിലും തലവേദന ഉണ്ടാക്കാം. ഇത്തരം കാരണങ്ങള്‍ കണ്ടെത്തി അവയില്‍ നിന്നൊക്കെ വിട്ടുനിൽക്കുന്നതാണ് നല്ലത്.

നാല്...

ചിലര്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൈഗ്രേൻ ഉണ്ടാകാം. ചോക്ലേറ്റ്, കഫൈന്‍, വൈന്‍ തുടങ്ങിയ ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ മൈഗ്രേൻ ഉണ്ടാകാം. അതിനാല്‍ അത്തരക്കാര്‍ തലവേദന ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.  

അഞ്ച്...

ചിലര്‍ക്ക് എസിയില്‍ ഇരുന്നാല്‍ തലവേദന ഉണ്ടാകാം. അത്തരക്കാര്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുക.

ആറ്...

മദ്യപാനവും ചിലരില്‍ ഇടവിട്ടുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാല്‍ അത്തരക്കാര്‍ മദ്യപാനം ഒഴിവാക്കുക.

ഏഴ്...

ശരീരത്തില്‍ വേണ്ടത്ര ജലാംശം ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ ചിലര്‍ക്ക് തലവേദന അനുഭവപ്പെടാം. അതിനാല്‍ ധാരാളം വെള്ളം കുടിക്കുക.

എട്ട്...

യോഗ ചെയ്യുന്നത് തലവേദനയെ അകറ്റാന്‍ സഹായിക്കും. യോഗ സ്ട്രെസ് കുറയ്ക്കാനും മനസ്സിനൊരു ഉന്മേഷം ലഭിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും കൃത്യമായി യോഗ, വ്യായാമം തുടങ്ങിയവ ചെയ്യാം.

ഒമ്പത്...

ലാവണ്ടർ ഓയില്‍ തലവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ഒരു ടിഷ്യൂ പേപ്പറില്‍ ഏതാനും തുള്ളി ലാവണ്ടർ എണ്ണ ഒഴിച്ച്, അതിന്‍റെ മണം ശ്വസിക്കാവുന്നതാണ്.

പത്ത്...

ഇഞ്ചിയും തലവേദനയ്ക്ക് ആശ്വാസം നല്‍കുന്ന ഒരു ഒറ്റമൂലിയാണ്. ചര്‍ദ്ദി പോലുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചി ഉപകാരമാകും. ഇതിനായി, ഇഞ്ചി നീരും നാരങ്ങയുടെ നീരും സമാസമം ചേർത്ത് യോജിപ്പിക്കുക. ഇത് ദിവസത്തിൽ രണ്ടു നേരം കുടിക്കാം. അതുപോലെ തന്നെ, ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നത് തലവേദന അകറ്റാൻ സഹായിക്കും. ഇതുവഴി നെറ്റിയിലേക്കുളള രക്തപ്രവാഹം വർദ്ധിക്കുന്നു. ഇത് തലവേദന ശമിപ്പിക്കാൻ സഹായിക്കും.