പ്രായമായാലും ഓർമ്മക്കുറവില്ല: തലച്ചോറിന്റെ ആരോഗ്യം ഉറപ്പാക്കുന്ന ഭക്ഷണങ്ങൾ!

നമ്മുടെ ചിന്തകളെയും ഓർമ്മകളെയും നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഓർമ്മശക്തി

 

നമ്മുടെ ചിന്തകളെയും ഓർമ്മകളെയും നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ആരോഗ്യം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കും. തലച്ചോറിന് ഉത്തേജനം നൽകുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുന്ന അത്തരം ചില മികച്ച ഭക്ഷണങ്ങളെ നമുക്ക് പരിചയപ്പെടാം.

സിങ്ക്, മഗ്നീഷ്യം, വിറ്റാമിൻ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

കോളിൻ, വിറ്റാമിൻ ബി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് ഓർമ്മ തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാൾനട്സ് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ബെറി പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഓർമ്മശക്തി കൂട്ടാനും തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.