പെട്ടെന്ന് വണ്ണം കുറയ്ക്കാം; ഉറക്കമുണർന്ന ഉടൻ ഈ കാര്യങ്ങൾ ചെയ്യൂ
നിങ്ങളുടെ ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നുവെന്നത് ശരീരം കൊഴുപ്പ് കത്തിക്കുന്ന രീതിയിലും, സമ്മർദം നിയന്ത്രിക്കുന്നതിലും, കാലക്രമേണ പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും നാടകീയമായ മാറ്റമുണ്ടാക്കുമെന്ന് ഫിസിയോതെറാപ്പിസ്റ്റ് ഷാസിയ ഷദാബ് പറഞ്ഞു. ശരീര ഭാരം വേഗത്തിൽ കുറയ്ക്കാൻ ഉറക്കമുണർന്ന ഉടനെ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വെള്ളം കുടിച്ച് ദിവസം തുടങ്ങുക
ചായയോ കാപ്പിയോ കുടിക്കുന്നതിനു മുമ്പ് വെള്ളം കുടിക്കുക. ദഹനം ആരംഭിക്കുന്നതിനും രാത്രിയിൽ ശരീരത്തിൽ അടിഞ്ഞുകൂടിയ വിഷാംശം പുറന്തള്ളുന്നതിനും ജലാംശം അത്യാവശ്യമാണ്. കൂടുതൽ ആകർഷകമാക്കുന്നതിനും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിനും നാരങ്ങ, സരസഫലങ്ങൾ അല്ലെങ്കിൽ പുതിന എന്നിവ ചേർത്ത് വെള്ളം കുടിക്കാൻ ശോഭ ശുപാർശ ചെയ്യുന്നു.
2. 10-15 മിനിറ്റ് ആഴത്തിലുള്ള ശ്വസനം അല്ലെങ്കിൽ പ്രാണായാമം ചെയ്യുക
വ്യായാമം ആരംഭിക്കുന്നതിന് മുമ്പ്, കുറച്ച് മിനിറ്റ് ആഴത്തിലുള്ള ശ്വസനമോ പ്രാണായാമമോ ചെയ്യുക. ഇത് ശരീരം മുഴുവൻ ശരീരത്തെ സജ്ജമാക്കാൻ സഹായിക്കും.
3. വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ ലൈറ്റ് കാർഡിയോ വ്യായാമം ശീലമാക്കുക
പ്രഭാതഭക്ഷണത്തിന് മുമ്പ് 20 മിനിറ്റ് നടക്കുക. ഉപാപചയപ്രവർത്തനം വർധിപ്പിച്ച് കൊഴുപ്പ് എരിച്ചു കളയാൻ സഹായിക്കും. രാവിലെയുള്ള സൂര്യപ്രകാശമേറ്റ് ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ പരിശീലിക്കുക.
4. പ്രോട്ടീൻ സമ്പുഷ്ടവും പഞ്ചസാര കുറഞ്ഞതുമായ പ്രഭാതഭക്ഷണം കഴിക്കുക
പഞ്ചസാര ചേർത്ത സിറിയൽസും പഴച്ചാറുകളും മറന്നേക്കുക. അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ കാരണമാകും. മാത്രമല്ല, വിശപ്പ് വർധിപ്പിക്കുകയും ചെയ്യും. ഇവയ്ക്കു പകരം, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ നിറഞ്ഞ പ്രഭാതഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
5. ഭക്ഷണം കഴിച്ചതിനുശേഷം നിവർന്നു നിൽക്കുക
പ്രഭാതഭക്ഷണത്തിന് ശേഷം സോഫയിൽ ചാരിക്കിടക്കാനുള്ള പ്രേരണയെ മാറ്റുക. ഭക്ഷണശേഷം 10–15 മിനിറ്റ് നിൽക്കുകയോ പതുക്കെ നടക്കുകയോ ചെയ്യുക.