വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകൾ ഇതാ ...

 


ശരീരഭാരം കുറയ്ക്കുന്നത്  അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കുന്നതിന്  അർപ്പണബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം ഒരാളുടെ ഭാരം വർധിക്കാൻ കാരണമാകും.


വണ്ണം കുറയ്ക്കാൻ ഇന്ന് നാം പല വഴികൾ പരീക്ഷിക്കാറുണ്ട്. ചിലത് ഫലപ്രദമാകും. എന്നാൽ ചിലത് ഫലം ഉണ്ടാക്കുകയില്ല. 'ശരീരഭാരം കുറയ്ക്കുന്നതിൽ ചായകൾ പാനീയങ്ങൾ പങ്കുവഹിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ചായയിൽ കാറ്റെച്ചിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ വേഗത്തിൽ കൊഴുപ്പ് വിഘടിപ്പിക്കാനും കൂടുതൽ കലോറി എരിച്ചുകളയാനും സഹായിക്കും...'- ഡയറ്റീഷ്യൻ സാറാ കോസിക്ക് പറഞ്ഞു. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് തരം ചായകൾ ഏതൊക്കെയാണെന്നറിയാം...

കറുവപ്പട്ട ചായ...

ഉയർന്ന പോഷകഗുണമുള്ള കറുവപ്പട്ട ചായ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കറുവപ്പട്ട ചായ  ഉപാപചയ പ്രവർത്തനത്തെ വർധിപ്പിക്കുകയും കൊളസ്‌ട്രോൾ നിലയും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കുകയും ചെയ്യും. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ വയർ വീർക്കുന്നത് ഒഴിവാക്കുന്നു. 

​ഗ്രീൻ ടീ...

ശരീരഭാരം കുറയ്ക്കുന്നതിന് കൂടുൽ പേരും ഉപയോ​ഗിക്കുന്ന ഒന്നാണ് ​ഗ്രീൻ ടീ (green tea). ഗ്രീൻ ടീയിൽ കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് മെറ്റബോളിസം വർദ്ധിപ്പിച്ച് കൊഴുപ്പ് കത്തുന്ന നിരക്ക് വർദ്ധിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. 

കട്ടൻ കാപ്പി...

പഞ്ചസാര ചേർക്കാത്ത ഒരു കപ്പ് ചൂട് കട്ടൻ കാപ്പി രാവിലെ കഴിക്കുന്നത് ശരീരത്തിൽ നിന്ന് കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്. എന്നാൽ അമിതമായ കാപ്പി ഉപയോഗം ഉറക്കമില്ലായ്മ, ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം.