വാതിൽ പൂട്ടി ഇറങ്ങിയ ശേഷം വീണ്ടും തിരിച്ചു ചെന്ന് വാതിൽ അടച്ചോയെന്ന് പരിശോധിക്കുന്ന ശീലമുണ്ടോ ? എങ്കിൽ ഇതൊന്ന് ശ്രദ്ടിക്കൂ
ഇത് ഒസിഡിയുടെ ലക്ഷണമാകാം
വാതിൽ പൂട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും തിരിച്ചു ചെന്ന് വാതിൽ അടച്ചോയെന്ന് പരിശോധിക്കുന്ന ശീലമുണ്ടോ ?എങ്കിൽ ഇത് ഒസിഡിയുടെ ലക്ഷണമാകാം.പലരും വെറും വൃത്തിഭ്രാന്തായി മാത്രം ഒസിഡി അഥവാ ഒബ്സസീവ്-കംപൾസീവ് ഡിസോർഡറിനെ ചിത്രീകരിക്കാറുണ്ട്. ഇതൊരു മാനസികാരോഗ്യ പ്രശ്നമാണ്. നിരന്തരമായ അനാവശ്യ ചിന്തകൾ, ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ അല്ലെങ്കിൽ ചില നിർബന്ധങ്ങൾ എന്നിവയാണ് ഇവയുടെ ലക്ഷണങ്ങൾ. എന്നാൽ ഈ നിർബന്ധങ്ങൾ സന്തോഷത്തിനോ ഇഷ്ടത്തിനോ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് തീവ്രമായ ഉത്കണ്ഠ ലഘൂകരിക്കുന്നതിനാണ്.
ഒസിഡി വ്യക്തികളുടെ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം. ജനിതകം, തലച്ചോറിന്റെ പ്രവര്‍ത്തനം, ന്യൂറോട്രാന്‍മിറ്ററുകളുടെ അസന്തുലതാവസ്ഥ എന്നീ ഘടകങ്ങൾ ഒസിഡിക്ക് കാരണമാകാം. കൂടാതെ കുട്ടിക്കാലത്ത് ഉണ്ടായ ദുരനുഭവങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയും ഒസിഡിയിലേക്ക് നയിക്കാം.
ഒസിഡി നിയന്ത്രിക്കാവുന്ന ഒരു അവസ്ഥയാണ്, പ്രൊഫഷണൽ പിന്തുണ തേടുന്നത് രോഗലക്ഷണ നിയന്ത്രണം വളരെയധികം മെച്ചപ്പെടുത്തുകയും വ്യക്തികളെ കൂടുതൽ സംതൃപ്തമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും. തെറാപ്പി, മരുന്നുകൾ, ജീവിതശൈലി ക്രമീകരണങ്ങൾ എന്നിവയിലൂടെ ഒസിഡിയെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും.