മെലിഞ്ഞ ശരീരമാണെന്ന് കരുതി ആശ്വസിക്കേണ്ട; കരളിൽ കൊഴുപ്പ് അടിയുന്നുണ്ടാകാം

 മദ്യപിക്കാത്തവർക്കും കരൾ സംബന്ധമായ രോഗങ്ങൾ വരാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന കരൾപ്രശ്നങ്ങളിലൊന്നാണ് മെറ്റബോളിക് ഘടകങ്ങളുമായി ബന്ധപ്പെട്ട ഫാറ്റി ലിവർ രോഗം. അമിതവണ്ണമുള്ളവരിൽ മാത്രമല്ല, പുറമേ മെലിഞ്ഞ ശരീരമുള്ളവരിലും ഈ പ്രശ്നം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അമിതമായ പഞ്ചസാര, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, വ്യായാമക്കുറവ്, ഉറക്കക്കുറവ് തുടങ്ങിയവ കരളിൽ കൊഴുപ്പ് അടിയുന്നതുമായി ബന്ധപ്പെട്ട ഘടകങ്ങളാണ്. പലരിലും രോഗത്തിന് തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങളുണ്ടാകില്ല. അതിനാൽ ആരോഗ്യപ്രശ്നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെന്ന കാരണത്താൽ പരിശോധനകൾ ഒഴിവാക്കരുതെന്നും വിദഗ്ധർ പറയുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ കരളിന്റെ ആരോഗ്യത്തിന് സഹായകരമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ പരിശോധനകൾ നടത്തുന്നതും പ്രധാനമാണ്.