വായ്നാറ്റം ഇല്ലാതാക്കാൻ നാരങ്ങ നിങ്ങളെ സഹായിക്കും
ട്രെൻഡിയായ വസ്ത്രം ധരിച്ച്, മുടിയൊക്കെ അടിപൊളിയായി വെട്ടി സ്മൂതെൻ ചെയ്ത്, അധികമെന്ന് തോന്നിക്കാത്ത രീതിയിൽ മേക്കപ്പും ചെയ്തത് വരുന്ന പെൺകുട്ടിയെ ആരുമൊന്ന് നോക്കിപ്പോകും. എന്നാൽ അവൾ അടുത്തെത്തി വായ തുറന്നാലോ? ചുറ്റും നിൽക്കുന്നവർ അറിയാതെ മൂക്ക് പൊത്തിപ്പോകും. അത്രയ്ക്കുണ്ടാകും വായിൽ നിന്ന് വരുന്ന ദുർഗന്ധം. ഇത് ഒന്നോ രണ്ടോ പെൺകുട്ടികളോ ആൺകുട്ടികളോ മാത്രം നേരിടുന്ന പ്രശ്നമല്ല. ആൺ പെൺ ഭേദമന്യേ വിവിധ പ്രായക്കാരെല്ലാം നേരിടുന്ന ഒരു പ്രശ്നമാണ് ഈ വായ്നാറ്റം.

ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. മുടിയുടെ സംരക്ഷണത്തിന് നാരങ്ങ മികച്ചതാണ്. നാരങ്ങാനീര് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ താരന്‍ പോലുള്ള പ്രശ്‌നങ്ങൾ ഇല്ലാതാകും. മൗത്ത് വാഷായി നാരങ്ങ ഉപയോഗിക്കുന്നതിലൂടെ വായ്നാറ്റത്തെ ഇല്ലാതാക്കാൻ സാധിക്കും. വായ്പ്പുണ്ണിനും നാരങ്ങാനീര് ഫലപ്രദമാണ്.
നല്ലൊരു ആസ്ട്രിജന്റും ആന്റി ബാക്ടീരിയല്‍ ഏജന്റുമാണ് നാരങ്ങ. മുഖക്കുരുവിന് പരിഹാരം കാണാനും ഏറ്റവും മികച്ച മാർഗമാണിത്. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം നാരങ്ങാനീര് ചുണ്ടിൽ പുരട്ടി കിടന്നുറങ്ങിയാൽ ചുണ്ടിന്റെ ഭംഗി വര്‍ദ്ധിക്കും.
തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നല്ലൊരു ഉപായമാണ് നാരങ്ങാനീര്. നാരങ്ങാനീര് വെള്ളത്തില്‍ ചാലിച്ച് അല്‍പം ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് തൊണ്ടവേദനയെ ഇല്ലാതാക്കുന്നു.