വെണ്ടയ്ക്ക കഴിക്കുന്നതിനു മുൻപ് അറിയണം ഈ കാര്യങ്ങൾ

 

പച്ചക്കറികൂട്ടത്തിൽ ഏറ്റവും പോഷക​ഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട്. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക മെഴുക്കുപുരട്ടി, വെണ്ടയ്ക്ക അച്ചാർ അങ്ങനെ പോകുന്നു വിഭവങ്ങൾ. എന്നാൽ വെണ്ടയ്ക്ക പച്ചയ്ക്ക് കഴിക്കുന്നവർ ഇന്ന് ക‌ുറവാണ്. വെണ്ടയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വൈറ്റമിന്‍ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്‌ എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

1. വെണ്ടയ്ക്കയിൽ നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മമാണ്.

2. ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ്‌ വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ-യോടൊപ്പം തന്നെ ആന്‍റിഓക്‌സിഡന്‍റുകളായ ബീറ്റ കരോട്ടിന്‍, സെന്തീന്‍, ലുട്ടീന്‍ എന്നിവയുമുള്ളതിനാല്‍ കാഴ്‌ചശക്‌തി കൂട്ടാനും ഉത്തമമാണ്.

3. ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ത്വക്ക് രോ​ഗങ്ങൾ ഇല്ലാതാക്കാൻ വെണ്ടയ് സഹായകമാണ്.

4. വെ​ണ്ടയ്​ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും വെണ്ടയ്ക്കയിലെ നാ​രു​ക​ൾ സ​ഹാ​യ​കമാകും. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.

5.  വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. വെ​ണ്ട​യ്ക്ക​ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് കൂട്ടാൻ ഏറ്റവു നല്ലതാണ്.

6. ജ​ല​ദോ​ഷം, ചു​മ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. ശ്വാസകോശസം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്മയി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആന്‍റിഓ​ക്സി​ഡ​ന്‍റു​ക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കമാണ്.

7. ര​ക്ത​സ​മ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പൊട്ടാ​സ്യം സ​ഹാ​യ​കമാകും. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രമാണ്.

8. ​ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യമാണ്. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം അടങ്ങിയിട്ടുണ്ട്.