കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കാനും മൂത്രാശയ പ്രശ്നങ്ങൾ മാറ്റാനും സൂപ്പർ പച്ചക്കറി

പാവയ്ക്ക എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിൻറെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലർക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.  

 


പാവയ്ക്ക എന്ന് പറയുമ്പോൾ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിൻറെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലർക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാൽ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.  

സ്വാദിൽ കയ്‌പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങൾ ഇവയ്‌ക്കുണ്ട്‌. ശരീരത്തിനാവശ്യമായ നിരവധി ആന്റിഓക്‌സിഡന്റുകളും അവശ്യവിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്‌. പാവയ്‌ക്കകൊണ്ട്‌ അച്ചാറും ജ്യൂസും ഉണ്ടാക്കുന്നതിന്‌ പുറമെ വിവിധ വിഭവങ്ങളും ഉണ്ടാക്കാം.

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിർത്താൻ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക

ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരൾരോഗങ്ങൾ ഭേദമാകാൻ സഹായിക്കും. ഒരാഴ്‌ച സ്ഥിരമായി ഇങ്ങനെ ചെയ്‌താൽ ഫലം ഉണ്ടാകും.

പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയർത്താനും ഇത്‌ സഹായിക്കും.

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവിൽ നിന്നും രക്ഷ നൽകുകയും ചർമ്മ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പാവക്ക നീര്‌ നാരങ്ങനീരുമായി ചേർത്ത്‌ വെറും വയറ്റിൽ ആറ്‌ മാസം സ്ഥിരമായി കഴിച്ചാൽ ഫലം ഉണ്ടാകും.

ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്ക നീര്‌. പാവക്കയിലടങ്ങിയിട്ടുള്ള ഇൻസുലീൻ പോലുള്ള രാസവസ്‌തുക്കൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കും.

ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ പാവയ്‌ക്ക നീര്‌ ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത്‌ നിന്ന്‌ പുറം തള്ളുകയും ചെയ്യും ഇത്‌. ദഹനക്കേടും മലബന്ധവും ഭേദമാകാൻ സഹായിക്കുംപാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയിൽ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളിൽ അടിഞ്ഞു കൂടാന്നത്‌ കുറയാൻ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും.

അർബുദ കോശങ്ങൾ ഇരട്ടിക്കുന്നത്‌ തടായാൻ പാവയ്‌ക്കയ്‌ക്ക്‌ കഴിയും.

പാവയ്‌ക്കയിൽ ഉള്ള ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന്റെ പ്രവർത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാൻ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്‌ക്കാൻ ഇത്‌ സഹായിക്കും.