രോഗികൾക്ക് ഒരു ദോഷവും വരുത്താതിരിക്കുക എന്നത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രോഗികൾക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യയുടെ (ആർഎസ്എസ്ഡിഐ) 53-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് രാമചന്ദ്രൻ,

 


കൊച്ചി: രോഗികൾക്ക് ഒരു ദോഷവും സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വൈദ്യ സമൂഹത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യയുടെ (ആർഎസ്എസ്ഡിഐ) 53-ാമത് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ജസ്റ്റിസ് രാമചന്ദ്രൻ, ഓരോ പൗരനും തുല്യ ചികിത്സ ലഭിക്കുന്നുണ്ടെന്ന് വൈദ്യ സമൂഹം ഉറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി. നീതിയുടെ കാര്യത്തിലെന്നപോലെ, എല്ലാ രോഗികൾക്കും ആവശ്യമായത് ലഭിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രമേഹ പരിചരണത്തെയും ചികിത്സയെയും കുറിച്ചുള്ള അറിവ് പ്രചരിപ്പിക്കുന്നതിലെ നാഴികക്കല്ലുകളിൽ ഒന്നായി സമ്മേളനത്തെ പ്രശംസിച്ചുകൊണ്ട്, കൊച്ചിയിൽ ഒത്തുകൂടിയ വൈദ്യ സമൂഹം അവരുടെ സേവനം തേടുന്ന രോഗികളുടെ ക്ഷേമത്തിനായി ആവശ്യമായതെല്ലാം ചെയ്യണമെന്നും ജസ്റ്റിസ് രാമചന്ദ്രൻ പറഞ്ഞു.

കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ,ഐഡിഎഫ് പ്രസിഡന്റ് ഡോ. പീറ്റർ  ഷ്വാർസ്, സൗത്ത് ഈസ്റ്റ് ഏഷ്യ ഐഡിഎഫ് ചെയർ ഡോ. ബൻഷി സാബൂ, ആർഎസ്എസ്ഡിഐ മുഖ്യ ഉപദേഷ്ടാവ് ഡോ. ശശാങ്ക് ജോഷി, ആർഎസ്എസ്ഡിഐ പ്രസിഡന്റ് ഡോ. വിജയ് വിശ്വനാഥൻ, സെക്രട്ടറി ഡോ. സഞ്ജയ് അഗർവാൾ, പ്രസിഡന്റ് എലെക്ട് ഡോ. അനുജ് മഹേശ്വരി, , ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഡോ. ജ്യോതിദേവ് കേശവദേവ്, ഓർഗനൈസിംഗ് സെക്രട്ടറി ഡോ.അനിത നമ്പ്യാർ, ട്രഷറർ റഫീഖ് മുഹമ്മദ്  എന്നിവർ പങ്കെടുത്തു.