ബീറ്റ-കെരോട്ടിൻ അടങ്ങിയ ഈ ജ്യൂസ് കഴിക്കൂ
 

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിൻ ആണ് ഇതിന് സഹായകമാകുന്നത്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്
 

ക്യാരറ്റ് കഴിക്കുന്നതും അത് ജ്യൂസാക്കി കുടിക്കുന്നതും പലതരത്തിലും നമ്മുടെ ശരീരത്തിന് ഗുണകരമാണ്.നിരവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ക്യാരറ്റ്. 

മറ്റെന്തെങ്കിലും ഭക്ഷണം ഇതിന്റെ കൂടെ ബാലൻസ് ചെയ്ത് കഴിക്കുകയും വേണം. കൂടാതെ പഞ്ചസാര ചേർത്ത് കുടിക്കുന്നതും ആരോഗ്യകരമല്ല. രാവിലെ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ ഉണ്ട്.

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിൻ ആണ് ഇതിന് സഹായകമാകുന്നത്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും വൈറ്റമിൻ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നു

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിൻ കെ എന്നിവ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടി സുരക്ഷിതമാവുന്നു.ഭംഗിയുള്ള ചര്‍മ്മത്തിനായി രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. 


ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളു മറ്റും ഒഴിവാക്കാനും ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് സഹായിക്കുകയാണ്.വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ക്യാരറ്റ് ജ്യൂസ് ഡ‍യറ്റിലുള്‍പ്പെടുത്താം. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്.