ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസ് (ഐബിഡി) സെന്റർ ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

 

കൊച്ചി : വയറിലെ നീർക്കെട്ടിനും മറ്റ് അനുബന്ധ രോഗങ്ങൾക്കും വിദഗ്ദ്ധ ചികിത്സ നൽകുന്നതിനായി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രത്യേക ചികിത്സാവിഭാഗം പ്രവർത്തനം ആരംഭിച്ചു. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ചൊവ്വാഴ്ച്ചകളിൽ  ആണ്  ആസ്റ്റർ ഐബിഡി സെന്റർ പ്രവർത്തിക്കുന്നത്.

ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസസിനാൽ (ഐബിഡി), ബുദ്ധിമുട്ടുന്ന രോഗികൾക്ക്  പ്രത്യേക സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ആസ്റ്റര്‍ ഐഡിബി സെന്ററിന്റെ ലക്ഷ്യം.

ഗ്യാസ്‌ട്രോഎന്ററോളജി, ഗ്യാസ്‌ട്രോ സർജറി, ന്യൂട്രീഷൻ, സൈക്കോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ കേന്ദ്രത്തിൽ നിന്നും രോഗികൾക്ക് പ്രയോജനപ്പെടുത്താം. ദീർഘനാളായി ഉദരരോഗങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഒരൊറ്റ കുടക്കീഴിൽ വിവിധ തലങ്ങളിലുള്ള വിദഗ്ധ ചികിത്സ ലഭ്യമാകും. ആവശ്യമെങ്കിൽ ആസ്റ്റർ മെഡ്സിറ്റിയിലെ മറ്റ് ചികിത്സാ വിഭാഗങ്ങളുടെ സേവനവും രോഗികൾക്ക് കിട്ടും.  

വിവിധ ചികിത്സാരംഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരെ അണിനിരത്തുന്ന ഈ കേന്ദ്രം, വയറിലെ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്ന ഓരോ രോഗിക്കും സവിശേഷ ശ്രദ്ധയും ചികിത്സയും നൽകുമെന്ന് മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജിയിലെ സീനിയർ ഡോക്ടർ ജി.എൻ. രമേശ് പറഞ്ഞു.
കൺസൾട്ടേഷനായി 8111998098 ൽ ബന്ധപ്പെടുക.