പതിവായി അസുഖം വരുന്നുവോ? കുട്ടികളുടെ പ്രതിരോധശേഷി കൂട്ടാൻ ഈ ഭക്ഷണങ്ങൾ കൊടുക്കൂ

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. പലപ്പോഴും ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നതിന് പ്രധാന കാരണം രോഗപ്രതിരോധശേഷി കുറയുന്നതാണ്.

 

കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയിൽ ഭക്ഷണത്തിന് നിർണായക പങ്കുണ്ട്. പലപ്പോഴും ഇടയ്ക്കിടെ അസുഖങ്ങൾ വരുന്നതിന് പ്രധാന കാരണം രോഗപ്രതിരോധശേഷി കുറയുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന സമീകൃത ഭക്ഷണക്രമം കുട്ടികളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും ആരോഗ്യത്തോടെ വളരാനും സഹായിക്കും. അതിനാൽ കുട്ടികളുടെ ദൈനംദിന ഭക്ഷണത്തിൽ പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഏറെ പ്രധാനമാണ്. കുട്ടികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

ബദാം
ബദാമിൽ ധാരാളം വിറ്റാമിൻ- ഇ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളുടെ സമ്പുഷ്ടമായ ഉറവിടമാണ് ബദാം. ബദാമിൽ ഫോസ്ഫറസ്, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ എല്ലുകൾ, പല്ലുകൾ എന്നിവയുടെ ആരോഗ്യത്തിനും ബദാം നല്ലതാണ്.

തൈര്
ധാരാളം വിറ്റാമിനുകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്. പാൽ അസിഡിറ്റി പ്രശ്‌നങ്ങൾ ഉണ്ടാക്കില്ല. തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നു. കുട്ടികൾക്ക് സാലഡായോ അല്ലാതെയോ തെെര് നൽകാം.


‌റാഗി
റാഗിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിവിധതരം മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ, അവശ്യ കൊഴുപ്പുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി കൂട്ടാൻ മികച്ചൊരു ഭക്ഷണമാണ് റാ​ഗി.
മുട്ട
അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. വിറ്റാമിൻ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുട്ട. മുട്ടയിലെ സെലിനിയം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.