ഐസ്‌ക്രീം ഇഷ്ടമാണോ? എന്നാൽ ഈ സമയങ്ങളിൽ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

"കാലാവസ്ഥ എന്തുതന്നെയായാലും ഐസ്ക്രീം കണ്ടാൽ പിന്നെയത് കഴിക്കാത്തവരായി ആരുമുണ്ടാകില്ല. കൊടുംതണുപ്പിലും മഴയത്തും ഐസ്ക്രീം കൊറിക്കുന്ന കൂട്ടുകാരെ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ എപ്പോഴൊക്കെയാണ് ഐസ്ക്രീം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത് എന്ന് അറിയാമോ?"

 

"കാലാവസ്ഥ എന്തുതന്നെയായാലും ഐസ്ക്രീം കണ്ടാൽ പിന്നെയത് കഴിക്കാത്തവരായി ആരുമുണ്ടാകില്ല. കൊടുംതണുപ്പിലും മഴയത്തും ഐസ്ക്രീം കൊറിക്കുന്ന കൂട്ടുകാരെ നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ എപ്പോഴൊക്കെയാണ് ഐസ്ക്രീം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത് എന്ന് അറിയാമോ?"

തൊണ്ടവേദന, ചുമ പോലുള്ള രോഗങ്ങളുള്ളപ്പോൾ ഐസ്‌ക്രീം കഴിക്കുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ ന്യൂമോണിയ പോലുള്ള രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.

ശ്വാസകോശത്തിലെ അണുബാധ, ബ്രോങ്കൈറ്റിസ്, ആസ്തമ, സൈനസൈറ്റിസ്, പനി, ചുമ തുടങ്ങിയവയുള്ളപ്പോഴും ഐസ്ക്രീം ഒഴിവാക്കണം.

ഛർദിയോ വയറിളക്കമോ ഉള്ളപ്പോഴും ഐസ്ക്രീം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഈ സമയങ്ങളിൽ ദഹനപ്രക്രിയ മന്ദഗതിയിലായിരിക്കും. കൊഴുപ്പേറിയ ഐസ്ക്രീം വേണ്ടവിധം ദഹിച്ചുവെന്നുവരില്ല.

ദന്തരോഗങ്ങളുള്ളവരും ഐസ്ക്രീമിനോട് നോ പറയണം. ഐസ്ക്രീം എപ്പോൾ കഴിച്ചാലും വായ നന്നായി കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഐസ്ക്രീമിലെ മധുരം പല്ലുകളിൽ തങ്ങി നിന്ന് അവയെ വേ​ഗം ക്ഷയിപ്പിക്കും. പല്ലിനു കേടുള്ളവർ ഐസ്ക്രീം കഴിച്ച് വായ കഴുകിയില്ലെങ്കിൽ കേട് ഗുരുതരമാകും.

പ്രമേഹരോഗികൾ ഐസ്ക്രീം കഴിക്കുന്നത് നല്ലതല്ല, ഐസ്ക്രീമിൽ കൂടിയ അളവിൽ കൊഴുപ്പും മധുരവും അടങ്ങിയിട്ടുണ്ട്.

ഗർഭകാലങ്ങളിൽ ഐസ്‌ക്രീം കഴിക്കുന്നത് ​ഗുണകരമല്ല, ശരീരത്തിൽ പഞ്ചാസരയുടെ അളവ് വർധിപ്പിക്കുകയും ശരീരം ഭാരം കൂട്ടുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാൻ ഡയറ്റൊക്കെ നോക്കുന്നവരാണെങ്കിൽ ഐസ്ക്രീം ഒഴിവാക്കുന്നതാണ് ഉത്തമം. ഐസ്‌ക്രീമുകളിൽ കലോറി കൂടതലാണ്, അതുകൊണ്ട് തന്നെ ശരീരത്തിലെ കൊഴുപ്പ് ഇത് വർധിപ്പിക്കുന്നു. വേണ്ടത്ര കായികാധ്വാനമില്ലാത്തവരിൽ ഐസ്ക്രീം അമിതവണ്ണത്തിനുള്ള സാധ്യത കൂട്ടും.

കൊഴുപ്പും കാലറിയും നിറഞ്ഞ ഭക്ഷണം കഴിച്ചശേഷം അതിന്റെ കൂടെ ഐസ്ക്രീം ഒന്നിൽ കൂടുതൽ കഴിക്കുന്നത് നല്ലതല്ല.

ഐസ്‌ക്രീം കഴിച്ച ഉടൻ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.