ഉണക്കമുന്തിരിയിലൂടെ മുടി സംരക്ഷിക്കാനാകുമെന്ന് എത്ര പേർക്കറിയാം..? സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പോലെ ഫലപ്രദം 

കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും, ആ വെള്ളം ഉപയോഗിക്കുന്നതും മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

 

ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നു.

ഇന്നത്തെകാലത്ത് ഏറെ പ്രയാസമുള്ള ഒരു ജോലി തന്നെയാണ് മുടി സംരക്ഷിക്കുക എന്നത്. ആവശ്യത്തിന് മുടിക്ക് വേണ്ട പ്രോട്ടീനുകൾ ലഭിക്കാതെ വരുമ്പോ മുടി കൊഴിച്ചിൽ രൂക്ഷമാകും. മുടി സംരക്ഷണത്തിനായി ഇന്ന് പല മരുന്നുകളും വിപണിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും പലതും ഫല പ്രദമാകില്ലെന്നതാണ് സത്യം. ഇതിന് പരിഹാരമായി ചെയ്യാവുന്ന ചില നാടന്‍ വഴികളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഉണക്കമുന്തിരി. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നതും, ആ വെള്ളം ഉപയോഗിക്കുന്നതും മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിനും ഒരു ഉപാധിയായി കണക്കാക്കപ്പെടുന്നു.

ഇത്‌ തയ്യാറാക്കാൻ വളരെ ലളിതമായ രീതിയാണ് പിന്തുടരേണ്ടത്. 15-20 കറുത്ത ഉണക്ക മുന്തിരി നന്നായി കഴുകിയെടുക്കുക. ഒരു ഗ്ലാസ് ജാറിൽ ഏകദേശം ഒന്നര കപ്പ് വെള്ളം ഒഴിച്ച് ഉണക്ക മുന്തിരി അതിൽ ഇടുക. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഇത് വെള്ളത്തിൽ കുതിർന്നു കിടക്കണം. അപ്പോഴേക്കും വെള്ളം തെളിഞ്ഞ അവസ്ഥയിലാകും.രാവിലെ ഉണർന്നയുടൻ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദമായ രീതി. ഇത് ശരീരത്തിൽ വേഗത്തിൽ ആഗിരണം ചെയ്യപ്പെടാൻ സഹായിക്കും. കുതിർത്ത ഉണക്ക മുന്തിരിയും കളയരുത്. അവയും കഴിക്കുന്നത് നല്ലതാണ്.കറുത്ത ഉണക്ക മുന്തിരിയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വെള്ളത്തിൽ കുതിർക്കുമ്പോൾ, ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന രൂപത്തിലാകുന്നു. ഇത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കുകയും തലയോട്ടികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

പുറമെ നിന്നും മുടി സംരക്ഷണത്തിനായി ഈ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഷാമ്പൂ ചെയ്ത ശേഷം ഈ വെള്ളം തലയിൽ ഒഴിച്ച് വേരുകളിൽ രണ്ട് മിനിറ്റ് മസാജ് ചെയ്യാം. ഇത് തലയോട്ടികളിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കും. മുടിയുടെ അറ്റങ്ങൾ പൊട്ടിപ്പോകുന്നുണ്ടെങ്കിൽ, ഈ വെള്ളം അൽപ്പം കറ്റാർവാഴ ജെല്ലുമായി ചേർത്ത് മുടിയിൽ പുരട്ടാം. ഇത് 20 മിനിറ്റിനു ശേഷം കഴുകി കളയാം. ഇത് മുടിക്ക് ഈർപ്പം നൽകുകയും ഭാരം കൂട്ടാതിരിക്കുകയും ചെയ്യും.