ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോക്ടർ കെ.ജെ റീനയെ മാറ്റിയ നടപടി ശരിവച്ച് ഹൈക്കോടതി 

  ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോക്ടർ കെ.ജെ റീനയെ മാറ്റിയ നടപടി ഹൈക്കോടതി ശരിവച്ചു. സ്ഥലംമാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ട്രിബ്യൂണൽ ഉത്തരവ് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു.
 
ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീ കൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്ഥലം മാറ്റം തടഞ്ഞ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അടിയന്തര ഹർജിയാണ് കോടതി പരിഗണിച്ചത്. ഡയറക്ടർ സ്ഥാനത്ത് ഡോ. റീന മൂന്നു വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു.

ഫെബ്രുവരിയിൽ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി അവസാനിച്ചതാണെന്നും അത് നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ  വ്യക്തമാക്കി. ജനറൽ കേഡറിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് കേഡർ ഡോ. റീന സ്വയം തെരഞ്ഞെടുത്തതാണെന്നും നിലവിലെ സ്ഥലംമാറ്റ നടപടികളിൽ നിയമപരമായ തെറ്റില്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസിൽ റീനയുടെ ഭാഗമം കോടതി കേട്ടിരുന്നു.