ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ ...

ഹൃദ്രോഗങ്ങളാണ് കൂടുതല്‍ ആളുകളുടെയും ആകസ്മികമായുള്ള മരണത്തിന്റെ പ്രധാന കാരണം. നമ്മുടെ ജീവിതശൈലി , ഭക്ഷണ ശീലങ്ങള്‍ , മലിനീകരണം, മാനസിക സമ്മര്‍ദ്ദം മുതലായവയെല്ലാം ഹൃദയാരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.ഹൃദയത്തിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

. പുകവലി ഉപേക്ഷിക്കുക. പുകവലി ഹൃദയത്തെ മാത്രമല്ല, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. മദ്യപാനവും കുറയ്ക്കുന്നതാണ് നല്ലത്. 

. സ്ട്രെസ് നിയന്ത്രിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സ്ട്രെസ് കുറയ്ക്കാന്‍ ശ്വസന വ്യായാമങ്ങളും ധ്യാനവും യോഗയുമൊക്കെ ശീലമാക്കാം. 

. ഉപ്പിന്‍റെ അമിത ഉപയോഗം, പഞ്ചസാരയുടെ അമിത ഉപയോഗം, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫ്രൈഡ് ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 

. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് അടുത്തതായി ചെയ്യേണ്ട കാര്യം. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.  അതിനായി പച്ചക്കറികളും പഴങ്ങളും ഭക്ഷ്യധാന്യങ്ങളും മുഴുധാന്യങ്ങളിളും കൂടുതലായി കഴിക്കണം. 

. ദിവസവും പതിവായി വ്യായാമം ചെയ്യുന്നതും ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.  ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 

. വെള്ളം ധാരാളം കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.  ഇത് ഹൃദയത്തിന്‍റെ മാത്രമല്ല, ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.