ഹൃദയാഘാതം തടയാൻ കാപ്പിക്ക് സാധിക്കുമോ? കാപ്പി പ്രേമികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട സത്യം
ദിവസവും കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 10 ശതമാനം മുതൽ 15 ശതമാനം വരെ കുറയ്ക്കുന്നതായി പഠനം. കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണമുണ്ടാക്കുന്നതായി മെൽബൺ സർവകലാശാലയിലെ ഗവേഷകനായ പീറ്റർ എം. കിസ്‌ലർ പറഞ്ഞു.

ഗവേഷകർ യുകെ ബയോബാങ്കിൽ നിന്നുള്ള ഡാറ്റ പരിശോധിച്ചു. കാപ്പി കുടിക്കുന്നത് ഹൃദയത്തെ സംരക്ഷിക്കുമോ എന്നതിനെ കുറിച്ച് ഗവേഷകർ പരിശോധിച്ചു. ഹൃദ്രോഗമില്ലാത്തവരും ശരാശരി 57 വയസ് വരെയുള്ള 382,500-ലധികം മുതിർന്നവരിലാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
ദിവസവും കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ഏറ്റവും കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.
പ്രതിദിനം ഏകദേശം ഒരു കപ്പ് കാപ്പി കുടിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയ സംബന്ധമായ അസുഖം മൂലം മരിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറഞ്ഞു. കാപ്പി കഴിക്കുന്നത് അകാല മരണത്തിനുള്ള സാധ്യത കുറയ്ക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു.