ഹൃദയാഘാതം പേടിക്കണ്ട: ഈ ഭക്ഷണ ശീലങ്ങൾ ഇന്ന് മുതൽ തുടങ്ങാം

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. രക്തസമ്മർദം, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ നില, ശരീരത്തിലെ ഇൻഫ്ലമേഷൻ എന്നിവ ഹൃദ്രോഗസാധ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്, കൂടാതെ നാം സ്ഥിരമായി കഴിക്കുന്ന ഭക്ഷണം ഈ ഘടകങ്ങളെക്ക് സഹായകമായോ, അപകടകരമായോ ആകാം.

 

ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. രക്തസമ്മർദം, ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ നില, ശരീരത്തിലെ ഇൻഫ്ലമേഷൻ എന്നിവ ഹൃദ്രോഗസാധ്യതയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്, കൂടാതെ നാം സ്ഥിരമായി കഴിക്കുന്ന ഭക്ഷണം ഈ ഘടകങ്ങളെക്ക് സഹായകമായോ, അപകടകരമായോ ആകാം.

 നിരവധി ആരോഗ്യഗുണങ്ങളുള്ള വെളുത്തുള്ളി ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. വെളുത്തുള്ളിയിൽ അടങ്ങിയ അല്ലിസിൻ എന്ന സംയുക്തമാണ് ഈ ഗുണങ്ങളേകുന്നത്. വെളുത്തുള്ളി സപ്ലിമെന്റുകൾ സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദം കുറയ്ക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമുള്ള ലൈക്കോപീൻ തക്കാളിയിൽ ധാരാളമുണ്ട്. ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കും. ഇത് ഹൃദ്രോഗത്തിന് കാരണമാകുന്ന ഓക്സീകരണ നാശവും ഇൻഫ്ലമേഷനും തടയുന്നു. രക്തത്തിൽ ലൈക്കോപീന്റെ അളവ് കുറയുന്നത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനമുള്ള സാധ്യത കൂട്ടും. തക്കാളി, തക്കാളി സോസ്, ഒലിവ് ഓയിൽ ഇവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ കൂട്ടുകയും ചെയ്യുന്നു. നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് അമിതമുള്ള കൊളസ്ട്രോളിനെയും പ്ലേക്കിനെയും ഹൃദയധമനികളിൽ നിന്ന് നീക്കുകയും ഹൃദയത്തെ ആരോഗ്യമുള്ളതാക്കുകയും ഹൃദ്രോഗം, പക്ഷാഘാതം ഇവയിൽ നിന്ന് സംരക്ഷണമേകുകയും ചെയ്യുന്നു. 

 ഫ്ലേവനോയ്ഡ് പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഡാർക് ചോക്ലേറ്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. മിതമായ അളവിൽ, അതായത് ആഴ്ചയിൽ ആറുതവണയിൽ കുറവ്, ചോക്ലേറ്റ് കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

 പയർവർഗങ്ങൾ പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും എന്ന് നിരവധി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പയർവർഗങ്ങൾ കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഗ്ലൈസെമിക് കൺട്രോളും രക്തസമ്മർദവും കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങൾ, പ്രത്യേകിച്ചും പ്രമേഹം ഉള്ളവർക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

 നാരുകൾ ധാരാളമടങ്ങിയ വാൾനട്ടിൽ മൈക്രോന്യൂട്രിയന്റുകളായ മഗ്നീഷ്യം, കോപ്പർ, മാംഗനീസ് ഇവയും ഉണ്ട്. ദിവസവും കുറഞ്ഞ അളവിൽ വാൾനട്ട് കഴിക്കുന്നത് ഹൃദ്രോഗത്തിൽ നിന്നു സംരക്ഷണമേകും. വാൾനട്ട് ഭക്ഷണത്തിൽ ഉൾപ്പെടുന്നത് ചീത്ത കൊളസ്ട്രോളിന്റെയും (LDL) ടോട്ടൽ കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നു.