വൃക്കകളുടെ ആരോ​ഗ്യത്തിന് ഇനി ഡയറ്റ്

നമ്മുടെ ശരീര വ്യവസ്ഥയിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്നതിനും ഇല്ലാതാക്കുന്നതിനും നമ്മുടെ ശരീരത്തിലെ ദ്രാവകം, ഉപ്പ്, മറ്റ് ധാതുക്കൾ എന്നിവയുടെ അളവ് നിലനിർത്തുന്നതിനും വൃക്ക പ്രധാന പങ്കുവഹിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിലെ ചെറിയ തകരാറുകൾ പോലും നമ്മുടെ ശരീരത്തിൽ അനാവശ്യമായ മൂലകങ്ങളുടെ സാന്നിധ്യത്തിലേക്ക് നയിച്ചേക്കാം.

നമ്മുടെ വൃക്കകൾ ആരോഗ്യകരമായി നിലനിർത്താൻ ചെയ്യേണ്ടത് എന്തെല്ലാം..

ശരിയായ തരത്തിലുള്ള ഭക്ഷണം കഴിക്കുക.സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. വൃക്കകളുടെ ആരോ​ഗ്യത്തിന് ഒരു പ്രത്യേക ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്.ഒലീവ് ഓയിൽ ധാരാളം അടങ്ങിയ മെഡിറ്ററേനിയൻ ഭക്ഷണക്രമം ഹൃദയസംബന്ധമായ അസുഖമുള്ള ആളുകൾക്ക് പോലും വൃക്കയുടെ പ്രവർത്തനത്തെ സുഗമമാക്കും.

ഭക്ഷണത്തിൽ ധാരാളം ഒലിവ് എണ്ണയും മത്സ്യവും ഇലക്കറികളും ഉൾപ്പെടുന്നതാണ് മെഡിറ്ററേനിയൻ ഭക്ഷണരീതി.സ്വാഭാവികമായ ഒലിവ് എണ്ണ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സ്ത്രീകളിലെ സ്തനാർബുദത്തിനുള്ള സാധ്യതകൾ കുറയ്ക്കും.

ഒലിവ് എണ്ണ ഉൾപ്പെടുത്തിയുള്ള മെഡിറ്ററേനിയൻ ഡയറ്റ് പിന്തുടരുന്നവരിൽ 68 ശതമാനം ആളുകളിൽ സ്തനാർബുദത്തിനുള്ള സാധ്യത കുറവാണ്.ഇതിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ് എന്നിവയുടെ ഉപഭോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, ശുദ്ധീകരിച്ച ധാന്യങ്ങൾ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുന്നു. പോഷക സാന്ദ്രമായ ഭക്ഷണപദാർത്ഥങ്ങളുടെ സാന്നിധ്യവും കൊഴുപ്പ് കുറഞ്ഞ അളവിലുള്ള അംശവും മെഡിറ്ററേനിയൻ ഡയറ്റിനെ രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, ആരോഗ്യകരമായ ഹൃദയം എന്നിവ നിലനിർത്തുന്നതിൽ വളരെ ഫലപ്രദമാക്കുന്നു.

ഭക്ഷണക്രമത്തിൽ ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കുന്നതിനും ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗുണകരമാണെന്ന് കരുതപ്പെടുന്നു.