കോഴിമുട്ട ചില്ലറക്കാരനല്ല  ; നോക്കാം മുട്ട കഴിക്കുന്നതിന്റെ ഗുണങ്ങൾ...

 ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോഴിമുട്ട.പ്രൊട്ടീനിന്റെയും വിറ്റമിനുകളുടേയും ഒരു കലവറ തന്നെയാണിത്. വിറ്റമിൻ എ, ബി, സി, ഡി, ഇ, കെ, കാൽസ്യം, സിങ്ക് തുടങ്ങി മുട്ടയിൽ മനുഷ്യശരീരത്തിന് ആവശ്യമായ ഒരു വിധം ന്യൂട്രിയന്റ്‌സ് തന്നെയുണ്ട്.മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലത്.

 

ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് കോഴിമുട്ട.പ്രൊട്ടീനിന്റെയും വിറ്റമിനുകളുടേയും ഒരു കലവറ തന്നെയാണിത്. വിറ്റമിൻ എ, ബി, സി, ഡി, ഇ, കെ, കാൽസ്യം, സിങ്ക് തുടങ്ങി മുട്ടയിൽ മനുഷ്യശരീരത്തിന് ആവശ്യമായ ഒരു വിധം ന്യൂട്രിയന്റ്‌സ് തന്നെയുണ്ട്.മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിനു കൂടുതൽ നല്ലത്.

കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, തുടങ്ങിയവരെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്.മുപ്പത് വയസ് കഴിഞ്ഞാല്‍ മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള കഴിക്കുന്നതാണ് നല്ലത്.കാരണം കൊളസ്‌ട്രോള്‍ തന്നെയാണ്. ഒരു മുട്ടയില്‍  180-20 മില്ലിഗ്രാം കൊളസ്‌ട്രോള്‍ ഉണ്ട്. സ്ഥിരമായി ഇത് കഴിക്കുമ്പോള്‍ കൊളസ്‌ട്രോള്‍ കൂടാന്‍ സാധ്യതയുണ്ട്. മുട്ടയില്‍ അടങ്ങിയ പ്രോട്ടീനിന്റെ പകുതിയിലധികവും അതിന്റെ വെള്ളയിലാണുള്ളത്.മുട്ട കഴിക്കുമ്പോൾ പല ഗുണങ്ങളും നമ്മുക്ക് ലഭിക്കുന്നു.

. മുട്ടയിൽ അടങ്ങിയിരിക്കുന്ന ചില വിറ്റമിനുകളും മിനറലുകളും ത്വക്കിന്റെ ആരോഗ്യത്തിന് നല്ലതാണ്.

. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ മുട്ടയും ഉൾപ്പെടുത്താം.മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രൊട്ടീൻ ശരീരത്തിന് വേണ്ട ഊർജം നൽകുന്നതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള പ്രവണത ഇല്ലാതാക്കുന്നു.

. ഗർഭിണികൾ മുട്ട കഴിക്കുന്നത് ഉദരത്തിലുള്ള കുഞ്ഞിന് നല്ലതാണ്‌.മുട്ടയിൽ  അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗർഭസ്ഥ ശിശുവിനെ സ്‌പൈന ബിഫിഡ പോലുള്ള രോഗാവസ്ഥ വരെ പ്രതിരോധിക്കുന്നു.

. തിമിരം, മാക്യുലർ ഡി ജനറേഷൻ തുടങ്ങിയ നേത്ര രോഗങ്ങളെ മുട്ട പ്രതിരോധിക്കുന്നു. അതേ സമയം ഹൃദായാരോഗ്യം നിലനിർത്താനും കോഴിമുട്ടയ്ക്ക് സാധിക്കും.

. ബോഡി ടിഷ്യുകൾ റിപ്പയർ ചെയ്യുന്നതിനും പേശികൾക്ക് കരുത്ത് പകരുന്നതിനും മുട്ടയിലടങ്ങിയ പ്രൊട്ടീൻ സഹായിക്കും.

. തലച്ചോറിനും സെൻട്രൽ നെർവസ് സിസ്റ്റത്തിനും ആവശ്യമായ വിറ്റമിനുകളും മിനറലുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.