വഴുതനയുടെ ആരോഗ്യഗുണങ്ങൾ

വഴുതനയിൽ അടങ്ങിയിട്ടുള്ള നാസൂനിൻ എന്ന ആന്റിഓക്‌സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.
 
വഴുതനയിൽ അടങ്ങിയിട്ടുള്ള നാസൂനിൻ എന്ന ആന്റിഓക്‌സിഡന്റ് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് ആഹാരത്തിൽ വഴുതന ഉൾപ്പെടുത്തുക.
ചർമത്തിന്
വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും വഴുതനയിൽ ഉള്ളതു കൊണ്ട് തന്നെ ഇവ ചർമത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. വഴുതന അരച്ച് മുഖത്ത് പുരട്ടുന്നത് ചർമത്തിന്റെ ഈർപ്പം നിലനിർത്താൻ വളരെയധികം സഹായിക്കും. 
ശരീരഭാരം
വഴുതനയിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ തന്നെ ഇത് ദഹനത്തെ മെച്ചപ്പെടുത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. നിത്യജീവിതത്തിൽ വഴുതന്ന ഭാഗമാക്കുക.
പ്രമേഹം
വഴുതനയിൽ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവായതു കൊണ്ട് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിലെ നാരുകൾ ഇൻസുലിൻ പ്രവർത്തനത്തെയും മെച്ചപ്പെടുത്തുന്നു. വഴുതനയിലെ ഫൈറ്റോന്യൂട്രിയന്റ്‌സ് ഓർമശക്തി വർധിപ്പിക്കാനും തലച്ചോറിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്താനും സഹായിക്കുന്നു. അതുപോലെ ബ്രെയിൻ ട്യൂമറിനെ ഒരു പരിധി വരെ തടഞ്ഞു നിർത്താനും വഴുതനയ്ക്കു കഴിവുണ്ട്