എല്ലുകൾക്ക് ഉറപ്പ് നൽകാൻ ഇത് കഴിക്കാം 
 

 

കോളിഫ്ലവർ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? മണ്ണിന് പുറത്ത് വളരുന്ന ഒരു ക്രൂസിഫറസ് പച്ചക്കറിയായ കോളിഫ്ലവർ ഇന്നത്തെക്കാലത്ത് ഏറ്റവും ജനപ്രിയമായ പച്ചക്കറികളിൽ ഒന്നാണ്. പ്രത്യേകമായി പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഈ പച്ചക്കറി മിക്കവാറും വെളുത്ത നിറത്തിലാണ് ലഭ്യം. പക്ഷേ പച്ച, പർപ്പിൾ ഇനങ്ങൾ, അതുപോലെ തന്നെ മധുരമുള്ള റൊമാനെസ്കോ കോളിഫ്ലവർ തുടങ്ങിയവയും വിപണിയിൽ ലഭ്യമാണ്. ഇവയ്ക്കെല്ലാം ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നതാണ് ഏറ്റവും ഗുണകരമായ വസ്തുത.

മുടിക്കും കോളിഫ്ളവർ  ഗുണം ചെയ്യും. മുടി വളരാനും, മുടി കൊഴിച്ചൽ തടയാനും സഹായിക്കും.

നിങ്ങളുടെ ശരീരത്തെ ഫിറ്റാക്കി നിർത്താൻ കോളിഫ്ളവറിന്  കഴിവുള്ളതാണ് ഇതെന്ന് മുൻപേ പറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ചർമകാന്തിക്കും മികച്ച മരുന്നാണിത്. ചർമത്തിലെ ചുളിവുകളും, മുഖക്കുരു, കറുത്തപാട്, മുറിവ് എന്നിവയൊക്കെ മാറ്റിതരും.

വൈറ്റമിൻ ധാരാളംകോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്കും, രക്തപ്രവാഹത്തിനും സഹായിക്കുന്നു. രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കും.

കോളിഫ്ളവർ  കാത്സ്യത്തിന്റെ ഒരു കേന്ദ്രം ആണെന്നും പറയാം. ഇത് എല്ലുകൾക്കും, പല്ലുകൾക്കും ഉറപ്പ് നൽകുന്നു.

പോഷകങ്ങൾ കൂടിയ കോളിഫ്ളവർ  കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്.

കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണിത്. ഡയറ്റിൽ കോളിഫ്ളവർ ഉൾപ്പെടുത്തുകയാണെങ്കിൽ തടിയും കുറയ്ക്കാം.

ശ്വാസകോശ ക്യാൻസർ,ബ്രെസ്റ്റ് ക്യാൻസർ, ബ്ലാഡർ ക്യാൻസർ എന്നിവയെ പ്രതിരോധിക്കാൻ കഴിവുണ്ട്.

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ കോളിഫ്ളവർ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

പുതിയ കോശങ്ങൾ ഉത്പാദിപ്പിക്കാൻ കഴിവുള്ള ഇവ ഗർഭിണികളുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിർത്തും. പ്രസവം സുഖമമാക്കാനും സഹായിക്കും. ഒരു കപ്പ് കോളിഫ്ളവർ  ദിവസവും കഴിക്കുക.

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിച്ചു നിർത്താൻ കോളിഫ്ളവറിന്  കഴിവുണ്ട്.