കുട്ടികളിലെ എല്ലു വളർച്ചയ്ക്ക് ഇത് കഴിക്കുന്നത് ഏറെ നല്ലതാണ് 
 

 


നമ്മുടെ ശരീരത്തിന് ആവശ്യമായ ന്യൂട്രിയന്റുകൾ ഏതാണ്ട് പൂർണമായും അടങ്ങിയ ഒന്നാണ് നേന്ത്രപ്പഴം. വൈറ്റമിൻ എ, വൈറ്റമിൻ സി, വൈറ്റമിൻ ഡി എന്നിവ ധാരാളം അടങ്ങിയ ഒന്നാണിത്. ഈ മൂന്നുവ വൈറ്റമിനുകളും ഒരുപോലെ അടങ്ങിയ പഴവർഗങ്ങൾ കുറവാണെന്നു തന്നെ പറയാം. ഇതു കൂടാതെ പ്രോട്ടീൻ, കാൽസ്യം സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

ഏത്തപ്പഴത്തിൽ   ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പത്തിൽ ഒന്ന് ഫൈബർ ഇതിൽ നിന്നും ലഭിയ്ക്കും. ഇതു കൊണ്ടു തന്നെ ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം ഏറെ നല്ലതാണ്.

രാവിലെ ഒരു പച്ച ഏത്തയ്ക്ക കഷ്ണങ്ങളാക്കി നുറുക്കിയതും ചെറുപയർ പുഴുങ്ങിയതും അൽപം കടുകു വറുത്തിട്ടു കഴിച്ചു നോക്കൂ. ഏറ്റവും പോഷകം അടങ്ങിയ പ്രാതലാണ് ഇതെന്നു പറയാം. ശരാരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കുൾപ്പെടെ ആർക്കും പരീക്ഷിയ്ക്കാവുന്ന ആരോഗ്യകരമായ പ്രാതലാണ് ഇത്. കംപ്ലീറ്റ് ബ്രേക്ക്ഫാസ്റ്റ് എന്നു പറയാം. കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും നല്ലതാണ്.

 അധികം പഴുക്കാത്ത ഏത്തപ്പഴം കഴിയ്ക്കുന്നത് വണ്ണം കുറയ്ക്കാൻ ഏറെ ഉത്തമമാണ്. ഇതിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹം വരുന്നതു തടയുന്ന ഒന്നാണ്.

നേന്ത്രപ്പഴത്തിലെ  ട്രിപ്‌റ്റോഫാൻ എന്ന ഘടകവും ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. ഇതു രക്തക്കുഴലുകൾ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തിൽ നിർത്തുന്നു. ഇതു വഴി സ്‌ട്രോക്ക്, അറ്റാക് സാധ്യതകൾ കുറയ്ക്കുന്നു.
 
നല്ല പോലെ പഴുത്ത നേന്ത്രപ്പഴം ഏറെ ഊർജം പ്രദാനം ചെയ്യുന്ന ഒന്നാണ്. ഇതിൽ ധാരാളം വൈറ്റമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ക്യാരറ്റിനു തുല്യമായ കരോട്ടിനും പഴുത്ത നേന്ത്രപ്പഴത്തിലുണ്ട്.

വൈറ്റമിൻ സി സമ്പുഷ്ടമാണ് പഴുത്തതും പച്ചയുമായ നേന്ത്രൻ. ഇതു കൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. എല്ലുകളുടെ പ്രശ്‌നങ്ങൾ ഒഴിവാക്കാനും കുട്ടികളിലെ എല്ലു വളർച്ചയ്ക്കും ഇത് ഏറെ ഉത്തമമാണ്.

നല്ല മൂഡു നൽകാൻ നല്ലപോലെ പഴുത്ത നേന്ത്രപ്പഴം സഹായിക്കും. ഇതിലെ ട്രിപ്‌റ്റോഫാൻ എന്ന അമിനോ ആസിഡ് നല്ല മൂഡു നൽകുന്ന സെറാട്ടനിൻ എന്ന ഹോർമോൺ ഉൽപാദനത്തെ സഹായിക്കുന്ന ഒന്നാണ്. ഇതാണ് നല്ല മൂഡു നൽകുന്നത്. മൂഡോഫ് ആകുന്ന സമയത്ത് നല്ലപോലെ പഴുത്ത നേന്ത്രപ്പഴം കഴിച്ചു നോക്കൂ, ഫലം കാണാം. നല്ല ഊർജം നൽകും. ഇതു കൊണ്ടു തന്നെ കു്ട്ടികൾക്കും സ്‌ട്രെസ് കൂടിയ ജോലി ചെയ്യുന്നവർക്കുമെല്ലാം നല്ലതാണ്. സ്‌ട്രെസ് കുറയ്ക്കും.

കറുത്ത തൊലിയോടു കൂടിയ ഏത്തപ്പഴം കഴിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി സാധാരണ ഏത്തപ്പഴം കഴിയ്ക്കുന്നതിനേക്കാൾ എട്ടിരട്ടിയോളം വർദ്ധിപ്പിയ്ക്കുമെന്നു വേണം, പറയാൻ. അതായത് കറുത്ത കുത്തും തോൽ കറുത്തതുമായ നേന്ത്രപ്പഴം അവഗണിയ്‌ക്കേണ്ടതില്ലെന്നർത്ഥം.

പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. പുഴുങ്ങിയ പഴത്തിൽ നെയ്യു ചേർത്തു കുട്ടികൾക്കു നൽകുന്നത് നല്ല ശോധനയ്ക്കും തൂക്കം കൂടാനും അനീമിയ തടയാനുമെല്ലാം നല്ലതാണ്. വിശപ്പു കൂട്ടാനും ഏത്തപ്പഴം നെയ്യു ചേർത്തു കഴിയ്ക്കുന്നതു നല്ലതാണ്.

പുഴുങ്ങിയ പഴം വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ്. എന്നാൽ വൈറ്റമിൻ സി മാത്രമാണ് കുറയുന്നത്. കുട്ടികൾക്കു പുഴുങ്ങി നൽകുന്നതാണ് ദഹനത്തിനു നല്ലത്. ഇതുപോലെ ദഹന പ്രശ്‌നങ്ങൾ ഉള്ളവർക്കും എളുപ്പം ദഹിയ്ക്കാൻ ഇതു സഹായിക്കും.