കാരക്ക കഴിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ അറിയാമോ ?
Nov 5, 2025, 19:00 IST
ഇരുമ്പിന്റെ കലവറയാണ് ഈന്തപ്പഴ. ഇത് കാരയ്ക്കയായി മാറുമ്പോൾ ഇതിന്റെ ആരോഗ്യഗുണങ്ങൾ വർദ്ധിയ്ക്കുന്നു. ഇതിലെ അയേൺ രക്തത്തിലെ എച്ച് ബി ലെവൽ ഉയർത്തുന്നു. മാത്രമല്ല രക്തത്തിലേക്ക് ഓക്‌സിജനെ എത്തിയ്ക്കുകയും ചെയ്യുന്നു
മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് കാരയ്ക്ക സഹായിക്കുന്നു. ഇത വയറിനുൾവശം ക്ലീനാക്കുകയും ശരീരത്തിന് ഉൻമേഷം നൽകുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം സംരക്ഷിക്കാൻ വളരെ നല്ലതാണ് കാരയ്ക്ക. ഇത് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രക്തസമ്മർദ്ദത്തെ നിയന്ത്രിയ്ക്കുകയും ചെയ്യും. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കാരയ്ക്ക. ഇത് നമ്മുടെ ദഹനത്തെ കൃത്യമാക്കുകയും ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഉത്പ്പാദിപ്പിക്കുകയും ചെയ്യുന്നു.