ഗ്രാമ്പുവിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം...

 

ഭക്ഷണങ്ങളിൽ സാധാരണയായി ഉപയോ​ഗിച്ച് വരുന്ന സുഗന്ധവ്യഞ്ജനമാണ് ​ഗ്രാമ്പു. ഗ്രാമ്പൂയിൽ ധാരാളം നാരുകൾ, മാംഗനീസ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. 

ഭക്ഷണങ്ങളിൽ ​ഗ്രാമ്പു ചേർക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുമെന്ന് ലൈഫ്‌സ്റ്റൈൽ കോച്ച് ലൂക്ക് കുട്ടീഞ്ഞോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ദഹനപ്രക്രിയയ്ക്ക് ഏറ്റവും സഹായകരമാണ് ഗ്രാമ്പു. ഇത് ദഹനേന്ദ്രീയത്തെ മൊത്തമായും ഉത്തേജിപ്പിക്കുന്നു. ശ്വസന പ്രക്രിയയെ പോഷിപ്പിക്കുന്നതിലും ഗ്രാമ്പു ഉത്തമമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

മോണ രോഗങ്ങൾക്കെതിരെ പ്രവർത്തിക്കാൻ ഗ്രാമ്പുവിന് കഴിവുണ്ട്. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ എന്നിവയ്ക്കെതിരെ ഗ്രാമ്പു പ്രവര്‍ത്തിക്കുന്നുണ്ട്. 

ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാല്‍ ഗ്യാസ് ട്രബിള്‍ വളരെ പെട്ടെന്നു തന്നെ ശമിക്കും. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന കുറയും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഗ്രാമ്പു സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വരാതെ തടയാനും ഗ്രാമ്പു ശീലമാക്കുന്നത് നല്ലതാണ്.