ഏലയ്ക്കയുടെ ആരോഗ്യ ഗുണഗണങ്ങൾ അറിയാതെ പോകരുത് 

നമ്മള്‍ ഭക്ഷണത്തിലെല്ലാം ചേര്‍ക്കുന്ന ഏലയ്ക്ക, ഭക്ഷണത്തിന് നല്ല ഗന്ധം നല്‍കുക മാത്രമല്ല, നമ്മളുടെ ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും.

 

നമ്മള്‍ ഭക്ഷണത്തിലെല്ലാം ചേര്‍ക്കുന്ന ഏലയ്ക്ക, ഭക്ഷണത്തിന് നല്ല ഗന്ധം നല്‍കുക മാത്രമല്ല, നമ്മളുടെ ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കും. അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയണ്ടേ? ഇഞ്ചിയും മഞ്ഞളും ഉൾപ്പെടുന്ന സിഞ്ചിബെറേസി കുടുംബത്തിലെ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. 

ഇതിന് ഊഷ്മളമായ ഗന്ധവും, ചെറിയൊരു മധുരവുമുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനും കൊഴുപ്പ് നിയന്ത്രിക്കുന്നതിനും നേരിട്ട് ഏലയ്ക്ക ഒന്നും ചെയ്യുന്നില്ലെങ്കിലും, ദഹനത്തിനും ശരീരത്തിന്റെ ഉപാപചയപ്രക്രീയ മെച്ചപ്പെടുത്തുന്നതിനും, ഭാരം കുറയ്ക്കാനും പരോക്ഷമായി വളരെയധികം നമ്മെ സഹായിക്കുന്നു.

ദഹനത്തിനു സഹായിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിനും ആയുർവേദ വൈദ്യത്തിൽ ഏലയ്ക്ക പരമ്പരാഗതമായി ഉപയോഗിച്ചു വരുന്നു. ശരീരത്തിന്റെ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കാൻ ഏലയ്ക്ക സഹായിക്കുന്നു. ഉപാപചയം മെച്ചപ്പെടുമ്പോൾ കൂടുതൽ കലോറിയും കൊഴുപ്പും നഷ്ടമാകുന്നു. 

ഇത്തരത്തിൽ കൊഴുപ്പ് കുറയുന്നതിലൂടെ ശരീരഭാരം കുറയുന്നു. ഏലയ്ക്കയ്ക്ക് വിശപ്പ് കുറയ്ക്കുന്നതിനുള്ള കഴിവുണ്ട്, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാനും, ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും സഹായിക്കും. ഏലയ്ക്ക കഴിക്കുന്നത്തിലൂടെ വയറ് നിറഞ്ഞ പ്രതീതി ഉണ്ടാകുകയും , അതുവഴി നിങ്ങൾക്ക് അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കാനും സാധിക്കും.


 ഇത്തരത്തിൽ പരോക്ഷമായി വിശപ്പ് കുറച്ചു നിങ്ങളുടെ ഭാരം കുറയ്ക്കാൻ ഏലയ്ക്ക സഹായിക്കും.ഏലയ്ക്ക പ്രകൃതിദത്തമായ ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ഇത് ശരീരത്തിലെ അധിക ജലം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.ഏലയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നതിനും പോഷകങ്ങൾ കൂടുതലായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിലുപരി ദഹനക്കേട്, വയറിളക്കം, മലബന്ധം എന്നിവ തടയുന്നതിനും ഇത് സഹായിക്കുന്നു.

ഏലയ്ക്ക ഇൻസുലിൻ ഉത്പാദനത്തെ നിയന്ത്രിക്കുകയും അത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാലൻസ് ആയി നിലനിർത്തുകയും ചെയ്യുന്നു.ഇത് ഇൻസുലിൻ സ്പൈക്കുകളെ തടയുകയും അധിക ഗ്ലൂക്കോസ് കൊഴുപ്പായി മാറുന്നതിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്ന ഗുണങ്ങൾ ഏലയ്ക്കുണ്ട്. ശരീരത്തിൽ നിന്ന് വിഷാംശം നീങ്ങുമ്പോൾ മൊത്തത്തിലുള്ള ഉപാപചയം മെച്ചപ്പെടുകയും ഭാരം കുറയുകയും ചെയ്യും. കൂടാതെ ഉപാപചയത്തിൽ ഏർപ്പെട്ടിരിക്കുന്ന കരൾ പോലുള്ള അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് നീങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.

വിട്ടുമാറാത്ത വീക്കം പലപ്പോഴും ശരീരഭാരം വർദ്ധിപ്പിക്കുന്നു. ഏലയ്ക്കയിൽ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്ത്താൻ സഹായിക്കുകയും ചെയ്യുന്നു. തിളയ്ക്കുന്ന വെള്ളത്തിൽ കുറച്ച് ഏലക്ക ചതച്ചത് ചേർത്ത് ഏതാനും മിനിറ്റുകൾ അടച്ചു വയ്ക്കുക. അതിനു ശേഷം അരിച്ചു ഉപയോഗിക്കാവുന്നതാണ്. ചൂടുള്ള ഈ ഏലയ്ക്ക പാനീയം ദഹനം മെച്ചപ്പെടുത്താനും ഉപാപചയം ത്വരിതപ്പെടുത്താനും ഉത്തമമാണ്.