വരണ്ട ചർമ്മമുള്ളവരണോ ? എങ്കിൽ ഇത് കഴിക്കുന്നത് ശീലമാക്കൂ 

ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.

 


ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി.
ധാരാളം നാരുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഇ, വൈറ്റമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയിൽ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

കാത്സ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബ്രോക്കോളി മുളകൾ, ആരോഗ്യമുള്ള അസ്ഥികൾ നിലനിർത്തുന്നതിന് നിർണായകമാണ്. സ്ഥിരമായി കഴിക്കുന്നത് ഓസ്റ്റിയോപൊറോസിസ്, ഒടിവുകൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.

ബ്രോക്കോളി മുളകളിലെ ഉയർന്ന വൈറ്റമിൻ സി അംശം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു. ചർമ്മത്തിന്റെ ആരോഗ്യത്തിനും മുറിവ് ഉണക്കുന്നതിനും ആവശ്യമായ കൊളാജൻ ഉൽപാദനത്തെയും ഇത് പിന്തുണയ്ക്കുന്നു.

ബ്രോക്കോളി മുളകളിലെ നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അലർജി പ്രശ്നമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മൽ എന്നിവ അകറ്റാൻ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓർമ്മശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.വൈറ്റമിൻ സി ധാരാളമടങ്ങിയിരിക്കുന്നതിനാൽ, ഫ്രീറാഡിക്കലുകൾക്കും ഓക്സിഡേറ്റീവ് തകരാറുകൾക്കുമെതിരെ പ്രവർത്തിക്കുന്നു.

ക്യാൻസറിനെ തടയാൻ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്ളവറും. ശരീരത്തിൽ ഈസ്ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാൻസർ വരാനുള്ള സാധ്യത കൂടുതൽ. ബ്രോക്കോളി ഈസ്ട്രോജന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഡി‌എൻഎ യുടെ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും ഓസ്റ്റിയോആർത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു.

 നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാൽ, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും.

ബീറ്റാകരോട്ടിൻ, വൈറ്റമിൻ ബി, വൈറ്റമിൻ ഇ എന്നിവ ബ്രോക്കോളിയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയ്ക്കെതിരെ ഇവ ഫലപ്രദമായി പ്രവർത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സൾഫറാഫേൻ ശ്വാസകോശ അണുബാധകൾക്കെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നു.

ചർമ്മത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ ദിവസവും ബ്രോക്കോളി കഴിക്കാൻ ശ്രമിക്കുക. വിറ്റാമിൻ കെ, അമിനോ ആസിഡ്, മിനറൽസ് എന്നിവ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.