രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന പതിവാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
രാവിലെ ഉണരുമ്പോൾ തന്നെ കഠിനമായ തലവേദന അനുഭവപ്പെടാറുണ്ടോ? പലപ്പോഴും നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന ഈ ശീലം വലിയ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. രാവിലെ ഉണ്ടാകുന്ന തലവേദനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളും അവ പരിഹരിക്കാനുള്ള വഴികളും എന്തൊക്കെയാണെന്ന് നോക്കാം.

ഉറക്കക്കുറവ് അല്ലെങ്കിൽ അമിതമായ ഉറക്കം തലവേദനയ്ക്ക് കാരണമാകും. ഉറക്കത്തിൽ അറിയാതെ പല്ല് പൊടിക്കുകയോ കടിക്കുകയോ ചെയ്യുന്നത് തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പേശികളെ ബാധിക്കുകയും രാവിലെ വേദനയുണ്ടാക്കുകയും ചെയ്യുന്നു.നിർജ്ജലീകരണം ആണ് തലവേദനയുടെ അടുത്ത കാരണങ്ങളിൽ ഒന്ന്. രാത്രിയിൽ ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കാത്തതും വിയർപ്പിലൂടെ വെള്ളം നഷ്ടപ്പെടുന്നതും രാവിലെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. അലർജിയോ സൈനസ് അണുബാധയോ ഉണ്ടെങ്കിലും രാവിലെ തലവേദന ഉണ്ടാവാം. രാവിലെ ഉണരുമ്പോൾ ഉണ്ടാകുന്ന തലവേദനകളിൽ ഒന്നാണ് ടെൻഷൻ കൊണ്ട് ഉണ്ടാകുന്ന തലവേദന.