വേറിട്ട അനുഭവമായി കണ്ണൂർ ആസ്റ്റർ മിംസിലെ ഹാഫ് ബർത്ത് ഡേ ആഘോഷം
ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ശ്രദ്ധേയമായി.
കണ്ണൂർ : ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ ആഘോഷം എന്ന വ്യത്യസ്തമായ ആഘോഷം നടത്തിക്കൊണ്ട് കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ശ്രദ്ധേയമായി. കണ്ണൂർ ആസ്റ്റർ മിംസിനോടൊപ്പം ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്‌സ്, നിയോനാറ്റോളജി ഫെഡറേഷൻ എന്നിവരും കൂടിചേർന്നാണ് ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചത്. നവജാത ശിശുക്കളുടെ ജീവിതത്തിലെ ഏറ്റവും നിർണണായകമായ വഴിത്തിരിവാണ് ആറാമത്തെ മാസം. ഭക്ഷണരീതിയിൽ ഉൾപ്പെടെ ക്രമാനുഗതമായ മാറ്റങ്ങൾ വരുത്തേണ്ടതും ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ ശ്രദ്ധപതിപ്പിക്കേണ്ടതുമായ കാലയളവ് എന്ന നിലയിലാണ് ആറ്മാസം പ്രായമായ കുഞ്ഞുങ്ങളുടെ ഹാഫ് ബർത്ത് ഡേ എന്ന സംഗമത്തിന് വേദിയൊരുക്കിയത്.
ആറ് മാസത്തിന് ശേഷം കുട്ടികൾക്ക് ആവശ്യമായ പോഷകാഹാര ക്രമീകരണം ഏത് രീതിയിൽ നടത്തണം, ശരിയായ ആഹാരക്രമങ്ങൾ എന്തൊക്കെയാണ് എന്നിവയുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ്സുകൾക്ക് പുറമെ ഡോക്ടർമാരുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളുടെ ശാരീരിക വളർച്ചയും ബുദ്ധിവികാസവും വിലയിരുത്തുന്നതിനായുള്ള പരിശോധനകളും, മാതാപിതാക്കളുടെ സംശയങ്ങളും ആശങ്കകളും പങ്കുവെയ്ക്കുവാനുള്ള ചർച്ചാ സദസ്സും കൂടി ഉൾപ്പെട്ടതായിരുന്നു ഹാഫ് ബർത്ത് ഡേ സെലിബ്രേഷൻ. ഡോ ജുബൈരിയത് പരിപാടി ഉത്ഘാടനം ചെയ്തു
കണ്ണൂർ ആസ്റ്റർ മിംസിലെ പീഡിയാട്രിക്‌സ്, നിയോനറ്റോളജി വിഭാഗം മേധാവി ഡോ നന്ദകുമാർ ഡോ. വീണ കുമാരി,ഡോ അമൃത ഡോ. നീയോനറ്റൊളജി വിഭാഗം ഡോ. ശ്രീകാന്ത് സി നായനാർ, ഡോ. ഗോകുൽദാസ് പീഡിയാട്രിക്ക് ന്യൂറോളജി വിഭാഗം ഡോ കാർത്തിക പീഡിയാട്രിക് ഓർത്തോപേടിക് വിഭാഗം ഡോ ഷഫീക് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.