മുടികൊഴിച്ചിലും ഉറക്കമില്ലായ്മയും വെറും സ്ട്രെസ് അല്ല! അവഗണിക്കരുത് ഈ ലക്ഷണങ്ങൾ
ആരോഗ്യമല്ലേ ഏറ്റവും വലിയ സമ്പത്ത്? എന്ത് നേടിയാലും മികച്ച ആരോഗ്യം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം! ലബോറട്ടറി പരിശോധനാ ഫലങ്ങൾ നോർമലാണെന്ന് കണ്ട് നമ്മൾ പലപ്പോഴും ആശ്വസിക്കാറുണ്ട്.
ആരോഗ്യമല്ലേ ഏറ്റവും വലിയ സമ്പത്ത്? എന്ത് നേടിയാലും മികച്ച ആരോഗ്യം ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം! ലബോറട്ടറി പരിശോധനാ ഫലങ്ങൾ നോർമലാണെന്ന് കണ്ട് നമ്മൾ പലപ്പോഴും ആശ്വസിക്കാറുണ്ട്. എന്നാൽ ലാബ് റിപ്പอร์ตുകൾക്ക് അപ്പുറം, നമ്മുടെ ശരീരം ചില നിശബ്ദ സൂചനകളിലൂടെ ഭാവിയിലെ വലിയ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് തരാറുണ്ട്. അമേരിക്കയിലെ ഫങ്ഷണൽ മെഡിസിൻ വിദഗ്ധയായ ഡോ. ക്ലിയോ ടെറ്റ്സ്ലോഫ് (Dr. Cleo Tetzlaff) പങ്കുവെച്ച, ശരീരം നൽകുന്ന പത്ത് പ്രധാന അപായസൂചനകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
തൈറോയ്ഡ് റിപ്പോർട്ട് നോർമലായാലും അനുഭവപ്പെടുന്ന കടുത്ത തളർച്ച: തൈറോയ്ഡ് ഫലങ്ങൾ പരിധിക്കുള്ളിലാണെങ്കിലും എപ്പോഴും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ തൈറോയ്ഡ് പ്രവർത്തനത്തിന്റെ പൂർണരൂപം ലഭിച്ചിട്ടില്ലെന്ന് കരുതേണ്ടി വരും.
ഏകാഗ്രതക്കുറവ്: വൈറ്റമിൻ ബി12 ലെവൽ നോർമലായാലും തലച്ചോറിന്റെ പ്രവർത്തനത്തിന് അത് മതിയാകണമെന്നില്ല; മറവി, തളർച്ച എന്നിവ ഇതിന്റെ ലക്ഷണമാകാം.
മുടികൊഴിച്ചിലും വിളർച്ചയും: ഹീമോഗ്ലോബിൻ ശരിയാണെങ്കിലും ശരീരത്തിലെ അയൺ സ്റ്റോറേജ് കുറവാണെങ്കിൽ കടുത്ത മുടികൊഴിച്ചിൽ ഉണ്ടാകാം.മാനസികാവസ്ഥയിലെ മാറ്റങ്ങൾ: വൈറ്റമിൻ ഡി ശരിയായ അളവിൽ അല്ലെങ്കിൽ വിഷാദമോ ഉത്കണ്ഠയോ അനുഭവപ്പെടാം.
അകാരണമായ ശരീരഭാരം: ബ്ലഡ് ഷുഗർ സാധാരണ നിലയിലാണെങ്കിലും ഇൻസുലിൻ റെസിസ്റ്റൻസ് കാരണം അമിത വിശപ്പും ഭാരക്കൂടുതലും ഉണ്ടായേക്കാം.
ഉറക്കമില്ലായ്മ: കോർട്ടിസോൾ (സ്ട്രെസ് ഹോർമോൺ) വ്യതിയാനങ്ങൾ പകൽ തളർച്ചയ്ക്കും രാത്രി ഉറക്കമില്ലായ്മയ്ക്കും കാരണമാകുന്നു.
ലൈംഗിക ഹോർമോണുകളുടെ കുറവ്: ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളുടെ നേരിയ കുറവ് പോലും ഊർജമില്ലായ്മയ്ക്കും മൂഡ് മാറ്റങ്ങൾക്കും കാരണമാകും.
വിട്ടുമാറാത്ത വീക്കം: ശരീരത്തിനുള്ളിലെ വീക്കം ഊർജത്തെയും ശരീരഭാരത്തെയും ബാധിക്കുമെങ്കിലും സാധാരണ രക്തപരിശോധനയിൽ ഇത് പലപ്പോഴും തെളിയാറില്ല.
ഉദരസംബന്ധമായ പ്രശ്നങ്ങൾ: വയർ വീർക്കുക, മലബന്ധം തുടങ്ങിയവ ഗൗരവമായി കാണണം; കുടലിന്റെ ആരോഗ്യം പ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കുന്നു.
ലക്ഷണങ്ങളെ അവഗണിക്കുക: ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങളെ വെവ്വേറെ കാണുന്നതിന് പകരം അവ തമ്മിലുള്ള ബന്ധം കണ്ടെത്തുകയാണ് വേണ്ടത്.
ഇത്തരം ലക്ഷണങ്ങളെ വെറും സ്ട്രെസ് ആണെന്നോ പ്രായമാകുന്നതിന്റെ ലക്ഷണമാണെന്നോ പറഞ്ഞ് തള്ളിക്കളയാതെ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.