നിങ്ങളെ മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എന്നാൽ പയറുവര്‍ഗങ്ങള്‍ കഴിക്കൂ പെട്ടെന്ന് തന്നെ മാറ്റങ്ങൾ കാണാം  

 

മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോ​ഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കുന്നതിന് പയറുവര്‍ഗങ്ങള്‍  സഹായിക്കും .

പയറുവര്‍ഗങ്ങള്‍ മുടിയുടെ ആരോ​ഗ്യത്തിന് മികച്ചൊരു മറ്റൊരു ഭക്ഷണമാണ്. പയറു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.