രാത്രി ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ ഈ ശീലങ്ങൾ ഇന്നുതന്നെ ഉപേക്ഷിക്കൂ!

നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ശരീരത്തിനും ചര്‍മത്തിനുമെല്ലാം. ഉറക്കക്കുറവ് വരുത്തി വയ്ക്കാത്ത രോഗങ്ങളില്ല. ശരീരം റിപ്പയറിംഗ് നടത്തുന്നത് നാം ഉറങ്ങുന്ന സമയത്താണെന്നാണ് പറയുക. തലച്ചോറിന്റെ ആരോഗ്യത്തിനും ഇതേറെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരുത്തും.

 

നല്ല ഉറക്കം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ശരീരത്തിനും ചര്‍മത്തിനുമെല്ലാം. ഉറക്കക്കുറവ് വരുത്തി വയ്ക്കാത്ത രോഗങ്ങളില്ല. ശരീരം റിപ്പയറിംഗ് നടത്തുന്നത് നാം ഉറങ്ങുന്ന സമയത്താണെന്നാണ് പറയുക. തലച്ചോറിന്റെ ആരോഗ്യത്തിനും ഇതേറെ അത്യാവശ്യമാണ്. ഉറക്കക്കുറവ് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ വരുത്തും.

 നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും ഒക്കെ രാത്രി കഴിക്കുന്നത് ഉറക്കപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു.
ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ രാത്രി ഒഴിവാക്കുന്നതാണ് നല്ലത്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതെന്ന് നോക്കാം.

എരിവുള്ള ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍, ആസിഡ് റിഫ്‌ലക്‌സ് തുടങ്ങിയവയ്ക്ക് കാരണമാകാം. ഇത് മൂലം ഉറങ്ങാന്‍ പ്രയാസമാകും. എരിവുള്ള ഭക്ഷണങ്ങള്‍ക്കു പകരം ഹെര്‍ബല്‍ ടീ കുടിക്കുകയോ അല്ലെങ്കില്‍ യോഗര്‍ട്ട് പോലെ ലഘുവായ ഭക്ഷണമോ കഴിക്കാം. കഫീന്‍ മണിക്കൂറുകളോളം ശരീരത്തില്‍ നില്‍ക്കും. ഇത് ഉറക്കത്തെ തടസ്സപ്പെടുത്താനുള്ള സാധ്യതയുണ്ട്. കഫീന്‍ അടങ്ങിയിട്ടില്ലാത്ത ഹെര്‍ബല്‍ ചായയോ ഇളംചൂട് പാലോ രാത്രി കുടിക്കാം.

മദ്യം കഴിച്ചാല്‍ ആദ്യമൊക്കെ ഉറക്കം വരാം. എന്നാല്‍ പിന്നീട് ഇത് ഉറക്കത്തെ തടസ്സപ്പെടുത്തും. മദ്യത്തിനു പകരം ഹെര്‍ബല്‍ ചായ കുടിക്കാം. കൊഴുപ്പു കൂടിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം. ഇവ ദഹിക്കാന്‍ പ്രയാസമായിരിക്കും. രാത്രിയില്‍ പഴങ്ങളോ പച്ചക്കറിയോ പോലെ ലഘുവായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

മധുരമുള്ള ലഘുഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ഇത് ഉറക്കം തടസപ്പെടുത്താന്‍ സാധ്യതയുണ്ട്. ഉറങ്ങുന്നതിന് മുമ്പ് ഹെവി ആയ ഭക്ഷണം കഴിക്കരുത്. വയറ് നിറയെ കഴിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പകരം ചെറിയ അളവില്‍ മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക. ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പേ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ജങ്ക് ഫുഡുകളും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും രാത്രിയില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.