മുടി തഴച്ചുവളരാൻ ഒരു നാടൻ വിദ്യ!
സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. ചിലർക്ക് മുടി വളർന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലർക്കാണെങ്കിൽ നെറ്റി കയറി വരുന്ന അവസ്ഥ കാണാം.
സ്ത്രീകളായാലും പുരുഷന്മാരായാലും ഒരുപോലെ നേരിടുന്നൊരു പ്രശ്‌നമാണ് മുടികൊഴിച്ചിൽ. ചിലർക്ക് മുടി വളർന്ന് വരുമ്പോഴേയ്ക്കും മുടിക്ക് കട്ടി കുറഞ്ഞ് തീരെ ഉള്ള് ഇല്ലാത്ത അവസ്ഥ കാണാം. അതുപോലെ ചിലർക്കാണെങ്കിൽ നെറ്റി കയറി വരുന്ന അവസ്ഥ കാണാം.
മുടിയുടെയും ചർമ്മത്തിന്റെയും ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകൾ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയെ പോഷിപ്പിക്കുകയും താരൻ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു, അകാലനരയിൽ നിന്ന് മുടിയെ സംരക്ഷിക്കുവാനും നെല്ലിക്കയ്ക്ക് കഴിയും.
. നെല്ലിക്കയും വെളിച്ചെണ്ണയും മുടി വളർച്ചയ്ക്ക് ഒരു അത്ഭുത ഘടകമായി പ്രവർത്തിക്കുന്നു. ആദ്യം നെല്ലിക്ക നേർത്ത കഷ്ണങ്ങളാക്കി തണലിൽ 3 മുതൽ 4 ദിവസം വരെ ഉണക്കണം. അടുത്തതായി, കുറച്ച് വെളിച്ചെണ്ണ തിളപ്പിക്കുക. ശേഷം അതിലേക്ക് ഉണക്കിയ നെക്കില്ല കഷ്ണങ്ങൾ ചേർക്കുക. ശേഷം നന്നായി തിളപ്പിക്കുക. ശേഷം ഈ ഓയിൽ ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് കഴുകി കളയുക.
. മുടിക്ക് ഉലുവ വളരെ നല്ലതാണ്. മുടികൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും ഉലുവ നിങ്ങളെ സഹായിക്കും. കുറച്ച് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. ശേഷം കുതിർത്ത ഉലുവ അരച്ച് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആവശ്യമെങ്കിൽ നിങ്ങൾക്ക് കുറച്ച് വെള്ളം ഇതിലേക്ക് ചേർക്കാവുന്നതുമാണ്. ഈ പേസ്റ്റിലേക്ക് നെല്ലിക്ക പൊടി ചേർക്കുക. മിശ്രിതമാക്കിയശേഷം മുടിയിൽ ഈ ഹെയർ പാക്ക് ഉപയോഗിക്കുക.
. തൈര് മുടിയെ പോഷിപ്പിക്കുകയും വരണ്ട ശിരോചർമ്മം, വരണ്ടുണങ്ങിയ മുടി എന്നിവയോട് പോരാടാനും സഹായിക്കുന്നു. ശിരോചർമ്മത്തിൽ തൈര് ഉപയോഗിക്കുന്നത് താരൻ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ പരിഹാരമാണ്. നെല്ലിക്ക പൊടിയും തൈരും ഒരുമിച്ച് മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുടിയിലും ശിരോചർമ്മത്തിലും പുരട്ടി കുറച്ച് സമയത്തിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.