കണ്ണടയ്ക്കു വിട ; 30 സെക്കൻഡ് ശസ്ത്രക്രിയയിലൂടെ, റിലെക്സ് സ്മൈൽ ശസ്ത്രക്രിയയുമായി ദി ഐ ഫൗണ്ടേഷൻ

മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി.

 
* ക​ൺ​സ​ൾ​ട്ടേ​ഷ​നും 2,500 രൂ​പ​യു​ടെ സ്കാ​നി​ങ്ങും സൗ​ജ​ന്യം
* ആ​ദ്യ നൂ​റു രോ​ഗി​ക​ൾ​ക്ക് 20,000 രൂ​പ ഡി​സ്കൗ​ണ്ട്

കോ​ഴി​ക്കോ​ട് : മു​പ്പ​ത് സെ​ക്ക​ൻ​ഡി​ൽ ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി എ​ന്നെ​ന്നേ​ക്കു​മാ​യി ക​ണ്ണ​ട ഒ​ഴി​വാ​ക്കാ​നാ​കു​ന്ന നൂ​ത​ന ലാ​സി​ക് ശ​സ്ത്ര​ക്രി​യ​ സംവിധാനത്തിന് ഐ ​ഫൗ​ണ്ടേ​ഷ​ൻ ക​ണ്ണാ​ശു​പ​ത്രിയിൽ തുടക്കമായി. നേ​ത്ര​സം​ര​ക്ഷ​ണ രം​ഗ​ത്തെ ലോ​ക​പ്ര​ശ​സ്ത ക​മ്പ​നി​യാ​യ സീ​സ് (ZEISS) വി​ക​സി​പ്പി​ച്ച  റി​ലെ​ക്‌​സ് സ്മൈ​ൽ (ReLEx SMILE ) സാ​ങ്കേ​തി​ക വി​ദ്യ​യി​ലൂ​ടെ​യാ​ണ് വേ​ദ​നാ​ര​ഹി​ത​മാ​യ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. 

മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പുതിയ സംവിധാനത്തിൻറെ ഉദ്ഘാടനം നിർവഹിച്ചു. വി​വി​ധ മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​കാ​തെ പോ​കു​ന്ന​വ​ർ​ക്കും സൗ​ന്ദ​ര്യ​സം​ര​ക്ഷ​ണ​ത്തി​ൻറെ ഭാ​ഗ​മാ​യി ക​ണ്ണ​ട മാ​റ്റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കുമെല്ലാം ഏറെ പ്ര​യോ​ജ​ന​പ്ര​ദ​മാ​ണ് റി​ലെ​ക്‌​സ് സ്മൈ​ൽ ശ​സ്ത്ര​ക്രി​യയെന്ന്  അദ്ദേഹം പറഞ്ഞു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് റി​ലെ​ക്സ് സ്മൈ​ൽ സം​വി​ധാ​നം വ​രു​ന്ന​ത്. 

ഹ്ര​സ്വ ദൃ​ഷ്ടി, ഗ്ലോ​ക്കോ​മ തു​ട​ങ്ങി​യ നേ​ത്ര ത​ക​രാ​റു​ക​ൾ റി​ലെ​ക്സ് സ്മൈ​ൽ വ​ഴി പ​രി​ഹ​രി​ക്കാം. ഒ​രു ക​ണ്ണി​നു മു​പ്പ​ത് സെ​ക്ക​ൻ​ഡ് മാ​ത്രം സ​മ​യം മ​തി എ​ന്ന​തും പ​ര​മാ​വ​ധി മൂ​ന്നു മി​ല്ലി മീ​റ്റ​ർ വ​രെ​യു​ള്ള മു​റി​വെ ഉ​ണ്ടാ​ക്കു​ന്നു​ള്ളൂ​വെ​ന്ന​തും ശ​സ്ത്ര​ക്രി​യ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്ക് സാ​ധാ​രാ​ണ നി​ല​യി​ലേ​ക്കു മാ​റാ​നാ​കും.  കോ​യ​മ്പ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ദി ​ഐ ഫൗ​ണ്ടേ​ഷ​ൻറെ കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലാ​ണ് പു​തി​യ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 

മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ വി​ശേ​ഷ് . എ​ൻ, ചീ​ഫ് ഒ​പ്ടോ​മെ​ട്രി​സ്റ്റ് രാ​ജീ​വ് പി ​നാ​യ​ർ, സീ​നി​യ​ർ റി​ഫ്രാ​ക്റ്റി​വ് സ​ർ​ജ​ൻ ഡോ. ​ര​ശ്മി എ​സ്, ഡോ. ശ്രുതി പി ബാബു, കേ​ര​ള ഹെ​ഡ് ത​മി​ൾ സെ​ൽ​വ​ൻ, സെ​ൻറ​ർ മാ​നേ​ജ​ർ സ​ജി​ത്ത് ക​ണ്ണോ​ത്ത് തു​ട​ങ്ങി​യ​വ​ർ ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ക​ൺ​സ​ൾ​ട്ടേ​ഷ​നും 2,500 രൂ​പ​യു​ടെ സ്കാ​നി​ങ്ങും സൗ​ജ​ന്യ​മാ​യി​രി​ക്കും. കൂ​ടാ​തെ, ആ​ദ്യ നൂ​റു രോ​ഗി​ക​ൾ​ക്ക് 20,000 രൂ​പ ഡി​സ്കൗ​ണ്ടും ല​ഭി​ക്കും.

റി​ലെ​ക്സ് സ്മൈ​ലി​ൻറെ പ്ര​ധാ​ന സ​വി​ഷേ​ത​ക​ൾ :

1. പ​ര​മ്പ​രാ​ഗ​ത ലാ​സി​ക് ശാ​സ്ത്ര​ക്രി​യ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ കോ​ർ​ണി​യ​യു​ടെ സ്വാ​ഭാ​വി​ക​ശ​ക്തി നി​ല​നി​ർ​ത്തു​ന്നു .
2. ലെ​ൻറി​ക്യൂ​ൾ സൃ​ഷ്ടി​ക്ക​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ഒ​രു ക​ണ്ണി​നു 30 സെ​ക്ക​ൻ​ഡ് മാ​ത്രം. ഇ​ത് രോ​ഗി​ക​ൾ​ക്കു സ​മ്മ​ർ​ദ​വും അ​സ്വ​സ്ഥ​ത​യും കു​റ​യ്ക്കു​ന്നു .
3. ഫ്ലാ​പ്പ് ഇ​ല്ലാ​തെ തു​ള്ളി​മ​രു​ന്നു​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് മ​ര​വി​പ്പി​ക്കു​ന്ന​തി​നാ​ൽ വേ​ദ​ന കു​റ​യ്ക്കാ​നാ​കു​ന്നു. മാ​ത്ര​മ​ല്ല, ഇ​ത് ഏ​റെ സു​ര​ക്ഷി​ത​വും വേ​ഗ​ത്തി​ലു​ള്ള രോ​ഗ ശാ​ന്തി​ക്ക് സ​ഹാ​യ​കു​മാ​ണ്. 
5. ലോ​ക​ത്താ​ക​മാ​നം ഒ​രു കോ​ടി​യി​ല​ധി​കം ക​ണ്ണു​ക​ളി​ൽ റി​ലെ​ക്സ് സ്മൈ​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി വി​ശ്വാ​സ്യ​ത തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്.

രോ​ഗി​ക​ൾ​ക്കു ലോ​കോ​ത്ത​ര സാ​ങ്കേ​തി​ക​വി​ദ്യ എ​ത്തി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നു ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ശ്രേ​യ​സ് രാ​മ​മൂ​ർ​ത്തി പ​റ​ഞ്ഞു. ‌പ​ര​മ്പ​രാ​ഗ​ത ലാ​സി​ക്കി​ൻറെ ആ​ശ​ങ്ക​ക​ളി​ല്ലാ​തെ ക​ണ്ണ​ട​ര​ഹി​ത ജീ​വി​ത​ശൈ​ലി ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഏ​റെ ഫ​ല​പ്ര​ദ​മാ​ണ്. നേ​ത്ര​പ​രി​ച​ര​ണ രം​ഗ​ത്ത് 175 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള സീ​സി​ൻറെ സാ​ങ്കേ​തി​ക വി​ദ്യ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ രോ​ഗി​ക​ൾ​ക്കു ഏ​റ്റ​വും മി​ക​ച്ച ഫ​ലം ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സൂ​പ്പ​ർ സ്‌​പെ​ഷ്യ​ലി​റ്റി ക​ണ്ണാ​ശു​പ​ത്രി​ക​ളി​ൽ മു​ൻ​നി​ര​ക്കാ​രാ​യ ദി ​ഐ ഫൌ​ണ്ടേ​ഷ​ൻ, ക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളാ​യി ലോ​കോ​ത്ത​ര നേ​ത്ര ചി​കി​ത്സാ രീ​തി​ക​ൾ ന​ട​പ്പാ​ക്കി വ​രു​ന്നു​ണ്ട്. കോ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് റി​ലെ​ക്സ് സ്മൈ​ൽ സ​ർ​ജ​റി തു​ട​ങ്ങു​ന്ന​തോ​ടെ റി​ഫ്രാ​ക്റ്റി​വ് ശ​സ്ത്ര​ക്രി​യാ രം​ഗ​ത്ത്  ത​ങ്ങ​ളു​ടെ വൈ​ദ​ഗ്ധ്യം ഒ​രി​ക്ക​ൽ​ക്കൂ​ടി ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഐ ​ഫൗ​ണ്ടേ​ഷ​ൻ.

1997 ൽ ​ലാ​സി​ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​തു​ട​ങ്ങി​യ ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ ഈ ​ശ​സ്ത്ര​ക്രി​യാ രീ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ ആ​ശു​പ​ത്രി കൂ​ടി​യാ​ണ്. അ​ന്നു​തൊ​ട്ടു നേ​ത്ര​പ​രി​ച​ര​ണ രം​ഗ​ത്ത് ഏ​റ്റ​വും നൂ​ത​ന​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് ആ​ശു​പ​ത്രി.

ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തു​വ​രെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ജ​യ​ക​ര​മാ​യ റി​ഫ്രാ​ക്ടി​വ് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി. കൃ​ത്യ​ത​യി​ലും സു​ര​ക്ഷ​യി​ലും രോ​ഗി​ക​ളു​ടെ വി​ശ്വാ​സ്യ​ത​യി​ലും ഊ​ന്നി​യു​ള്ള ജൈ​ത്ര​യാ​ത്ര തു​ട​രു​ക​യാ​ണ് ഐ ​ഫൗ​ണ്ടേ​ഷ​ൻ. ഓ​രോ രോ​ഗി​യു​ടെ​യും പ്ര​ത്യേ​ക​മാ​യ നേ​ത്ര പ​രി​ച​ര​ണ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​ര​ണ​മാ​യു​ള്ള ചി​കി​ത്സ​യാ​ണ് ഇ​വി​ടെ ന​ൽ​കു​ന്ന​ത്.
    
നേ​ത്ര സം​ര​ക്ഷ​ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ ,ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ ഗ​വേ​ഷ​ണം ,പു​തു​മ ,വ്യ​ക്തി​ഗ​ത പ​രി​ച​ര​ണം എ​ന്നി​വ​യി​ൽ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ് ,ഇ​ത് എ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​യ ഒ​രു കാ​ഴ്ച​പാ​ട് യ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്നു. നേ​ത്ര​പ​രി​ച​ര​ണ രം​ഗ​ത്ത് എ​ന്നും മി​ക​വു​റ്റ സേ​വ​നം ന​ൽ​കു​ക​യെ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​യി മു​ന്നേ​റു​ന്ന ദി ​ഐ ഫൗ​ണ്ടേ​ഷ​ൻ, ഈ ​മേ​ഖ​ല​യി​ലെ ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കും വ്യ​ക്തി​ഗ​ത പ​രി​ച​ര​ണ​ങ്ങ​ൾ​ക്കും മു​ൻ​തൂ​ക്കം ന​ൽ​കി ഏ​വ​ർ​ക്കും മി​ക​ച്ച കാ​ഴ്ച യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യെ​ന്ന​തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.