മീനിന്റെ മണം പോകുന്നില്ലേ ? ഈ രീതിയിൽ ഒന്ന് ചെയ്തുനോക്കൂ
മീൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അത് കറി വയ്ക്കാനും ഇഷ്ടമാണ്. എന്നാൽ വൃത്തിയാക്കുന്നതാണ് പാട് അല്ലേ ? കാര്യം ഈസി ആണെങ്കിലും അതിനു ശേഷം കൈയിലെ ദുർഗന്ധം കളയുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്. എന്തൊക്കെ ചെയ്താലാവാം ഇതൊന്ന് പോകുക. ചിലപ്പോൾ ഒരു ദിവസം മുഴുവൻ ആ ഗന്ധം കൈയിൽ കാണും. ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കാര്യം വേറെയില്ലെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഈ ബുദ്ധിമുട്ടിനെ വളരെ നിസാരമായി മറന്നു കളഞ്ഞോളൂ. എന്നിട്ട് ഇനി പറയുന്ന ഏതെങ്കിലും രീതി ട്രൈ ചെയ്തോളൂ..
നാരങ്ങയുടെ നീര് പിഴിഞ്ഞ ശേഷം തൊണ്ട് കൊണ്ട് കൈയ്യിൽ നന്നായി ഉരസിയാൽ മീൻ മണം മാറിക്കിട്ടും.
മീൻ കഴുകിയ ശേഷം കൈകളിൽ അൽപം കാപ്പിപ്പൊടി എടുത്ത് ഉരസിയാൽ മതി.
കുടംപുളി വെള്ളത്തിലിട്ട് കുതിർത്ത ശേഷം അത് കൊണ്ട് കൈയ്യിൽ തിരുമ്മി കഴുകിയാലും മതി.
സോപ്പിട്ട് കഴുകിയ ശേഷം വെളിച്ചെണ്ണ കയ്യിൽ പുരട്ടി ടിഷ്യൂ പേപ്പർ ഉപയോഗിച്ച് തുടയ്ക്കാം.
പുതിയ ഇല കൈയ്യിലെടുത്ത് തിരുമ്മിയാൽ ദുർഗന്ധം അതിവേഗം ഇല്ലാതാക്കാം.