നെഞ്ചിൽ പെട്ടെന്നൊരു എരിച്ചിൽ… ഗ്യാസാണോ അതോ ഹൃദയത്തിന്റെ മുന്നറിയിപ്പോ?

ഒട്ടുമിക്ക ആളുകളെയും ഇടയ്ക്കിടെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചിൽ. വളരെ പെട്ടെന്ന് അനുഭവപ്പെടുന്ന ഈ അസ്വസ്ഥത പലപ്പോഴും നമ്മുടെ அன்றാട ജീവിതത്തെയും ബാധിക്കാറുണ്ട്.

 

ഒട്ടുമിക്ക ആളുകളെയും ഇടയ്ക്കിടെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് നെഞ്ചെരിച്ചിൽ. വളരെ പെട്ടെന്ന് അനുഭവപ്പെടുന്ന ഈ അസ്വസ്ഥത പലപ്പോഴും നമ്മുടെ அன்றാട ജീവിതത്തെയും ബാധിക്കാറുണ്ട്. നെഞ്ചെരിച്ചിലിന് കാരണം സാധാരണയായി അസിഡിറ്റിയാണെന്നാണ് പലരുടെയും ധാരണ. എന്നാൽ, അസിഡിറ്റി മാത്രമല്ല ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് പല കാരണങ്ങളുമുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.

പുകവലിയും, അമിത വണ്ണവും നെഞ്ചെരിച്ചിലിന് കരണങ്ങളാകാം. പെട്ടെന്നുണ്ടാകുന്ന നെഞ്ചെരിച്ചിൽ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരിച്ചൊഴുകുന്നതുകൊണ്ട് നെഞ്ചിലും തൊണ്ടയിലും ഉണ്ടാകുന്ന എരിച്ചിലാണ് എന്നും വിദഗ്ധർ പറയുന്നുണ്ട്‌. ഇടയ്ക്കിടെ ഈ അവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഏറെ ശ്രദ്ധിക്കണം.

പെട്ടെന്നുള്ള നെഞ്ചെരിച്ചിൽ പരിഹരിക്കാൻ ചില മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. കുറച്ചു വെള്ളം കുടിക്കുന്നത് ആസിഡിനെ നിർവീര്യമാക്കാൻ സഹായിക്കും. ഇത് നെഞ്ചെരിച്ചിലിനെ കുറയ്ക്കാൻ സഹായിക്കും. നെഞ്ചെരിച്ചിൽ അനുഭവപ്പെട്ടാൽ ഉടനെ കിടക്കരുത്, നിവർന്നു ഇരിക്കുകയോ നടക്കുകയോ ചെയ്യണം. കിടക്കുമ്പോൾ തലഭാഗം 4-6 ഇഞ്ച് ഉയർത്തി വെയ്ക്കുന്നത് കുറച്ച് ആശ്വാസം നൽകിയേക്കാം.