ചർമ്മാരോഗ്യത്തിന് ഈ പഴങ്ങൾ കഴിക്കൂ 

വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഫ്രീ റാഡിക്കലുകൾ നിർവീര്യമാക്കുന്നതിനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിറ്റാമിൻ ഗുണം ചെയ്യും. ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളും ധാരാളമുണ്ട്.

 

പൈനാപ്പിൾ: വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഫ്രീ റാഡിക്കലുകൾ നിർവീര്യമാക്കുന്നതിനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ വിറ്റാമിൻ ഗുണം ചെയ്യും. ആൻ്റി ഓക്സിഡൻ്റ് സവിശേഷതകളും ധാരാളമുണ്ട്. കൊളാജൻ ചർമ്മത്തിൻ്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്താൻ അത്യന്താപേക്ഷിതമാണ്. ഇത് യുവത്വം നിലനിർത്തുന്നു.

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. അത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും മുഖത്തിന് തിളക്കം നൽകാനും കോശങ്ങളുടെ പ്രവർത്തനത്തിനും സഹായകരമാണ്. 

പപ്പായ:  പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കുന്ന എക്സഫോളിയേറ്റിംഗ് ഗുണങ്ങൾ പപ്പായക്ക് ഉണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നീ ആൻ്റി ഓക്സിഡൻ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിൽ നിന്നും ചർമ്മത്തെ  സംരക്ഷിക്കുകയും കോശങ്ങളുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്നു. ധാരാളം ജാലാംശം അടങ്ങിയിരിക്കുന്ന പഴമാണ പപ്പായ. ഇത് ചർമ്മത്തിലെ ഈർപ്പം നിലനിർത്തി മൃദുത്വം നൽകുന്നു. 

ഓറഞ്ച്: പൈനാപ്പിൾ പോലെ, ഓറഞ്ചിലും വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനത്തിനും ചർമ്മത്തിൻ്റെ പുനരുദ്ധാരണത്തിനും അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ സിക്ക് തിളക്കമുള്ള ചർമ്മം നൽകാൻ സാധിക്കും. അത് ചർമ്മത്തിൻ്റെ യഥാർത്ഥ ടോൺ നിലനിർത്തുന്നു.  കറുത്ത പാടുകൾ അല്ലെങ്കിൽ ഹൈപ്പർപിഗ്മെൻ്റേഷൻ മങ്ങാനും സഹായിക്കും. ഫ്രീ റാഡിക്കലുകളിൽ നിന്നും, അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്.

നാരങ്ങ: വിറ്റാമിൻ സിയുടെയും ആൻ്റി ഓക്സിഡൻ്റുകളുടെയും മികച്ച മറ്റൊരു ഉറവിടമാണ് നാരങ്ങ. ഇത് കൊളാജൻ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ അടച്ച് അമിതമായ എണ്ണ ഉത്പാദനം തടയുന്നു. ഇത് മുഖക്കുരുവിൻ്റെ സാധ്യതകളാണ് കുറയ്ക്കുന്നത്. നാരങ്ങാ നീരിൽ സ്വാഭാവികമായ ബ്ലീച്ചിംഗ് ഏജൻ്റുകൾ അടങ്ങിയിട്ടുണ്ട്, അത് കാലക്രമേണ ചർമ്മത്തിലെ കറുത്ത പാടുകളോ മുഖക്കുരുവോ കുറയ്ക്കാൻ സഹായിക്കുന്നു.