മദ്യത്തിന്റെ ഹാങ്‌ ഓവറില്‍ നിന്നും മുക്തരാകാത്തവര്‍ക്ക്‌  അഞ്ച്‌ പഴങ്ങള്‍ പരീക്ഷിക്കാവുന്നതാണ്‌

അമിതമായ അളവിലെ മദ്യപാനം ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണുകളുടെ ഉത്‌പാദനത്തെ തടസ്സപ്പെടുത്താറുണ്ട്‌. ഇത്‌ നിര്‍ജലീകരണത്തിലേക്കും പൊട്ടാസിയം, സോഡിയം പോലുള്ള ഇലക്ട്രോളൈറ്റുകളുടെ നഷ്ടത്തിലേക്കും നയിക്കാം. പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ വാഴപ്പഴം കഴിക്കുന്നത്‌ ഈ ഇലക്ട്രോലൈറ്റ്‌ നഷ്ടത്തെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും.
 
1. വാഴപ്പഴം

2. തണ്ണീര്‍മത്തന്‍
മദ്യപാനം മൂലമുള്ള നിര്‍ജലീകരണം കടുത്ത തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ഈ സാഹചര്യത്തില്‍ വെള്ളത്തിന്റെ അംശം നന്നായിട്ടുള്ള തണ്ണീര്‍മത്തന്‍ കഴിക്കുന്നത്‌ ശരീരത്തിന്‌ സഹായകമാണ്‌. തണ്ണീര്‍മത്തനിലെ എല്‍-സിട്രുലൈന്‍ ശരീരത്തിലെ രക്തപ്രവാഹവും മെച്ചപ്പെടുത്തുമെന്ന്‌ പഠനങ്ങള്‍ പറയുന്നു.

3. ബ്ലൂബെറി
മദ്യപാനത്തിന്‌ ശേഷം ശരീരത്തില്‍ നീര്‍ക്കെട്ടുണ്ടാകുന്ന പല തരം സംയുക്തങ്ങളുടെയും തോത്‌ ഉയരാറുണ്ട്‌. ഈ നീര്‍ക്കെട്ടിനെ കുറയ്‌ക്കാന്‍ ബ്ലൂബെറി പോലുള്ള ബെറി പഴങ്ങള്‍ സഹായിക്കും.

4. ഓറഞ്ച്‌
കടുത്ത ഹാങ്‌ഓവറുകള്‍ നേരിടുന്നവര്‍ക്ക്‌ എപ്പോഴും ആശ്വാസം നല്‍കുന്ന പഴമാണ്‌ ഓറഞ്ച്‌. ശരീരത്തില്‍ നിന്ന്‌ മദ്യത്തെ പുറന്തള്ളാന്‍ സഹായിക്കുന്ന ഗ്ലൂട്ടത്തിയോണ്‍ എന്ന ആന്റിഓക്‌സിഡന്റ്‌ തോത്‌ കുറയാതിരിക്കാന്‍ ഓറഞ്ചിലെ വൈറ്റമിന്‍ സി നല്ലതാണ്‌.

5. അവോക്കാഡോ
ആരോഗ്യകരമായ കൊഴുപ്പും ഫൈബറും അടങ്ങിയതാണ്‌ അവോക്കാഡോ. ഒരു ശരാശരി വലുപ്പമുളള അവോക്കാഡോയില്‍ 58 മില്ലിഗ്രാം മഗ്നീഷ്യവും അടങ്ങിയിരിക്കുന്നു. മദ്യപാനത്തിന്‌ ശേഷമുള്ള ദഹനപ്രശ്‌നങ്ങളെ നേരിടാന്‍ അവോക്കാഡോയിലെ ഈ മഗ്നീഷ്യം സഹായകമാണ്‌.