കണ്ണുകളുടെ ആരോഗ്യത്തിന് ഈ  പഴം കഴിക്കൂ 

നാരുകള്‍ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ ഞാവല്‍പ്പഴം വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.  നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ഞാവൽപ്പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.

 

നാരുകള്‍ അടങ്ങിയിട്ടുള്ളതും കലോറി കുറഞ്ഞതുമായ ഞാവല്‍പ്പഴം വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.  നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പഴമാണ് ഞാവൽപ്പഴം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവയില്‍ വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയിട്ടുണ്ട്.  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ഞാവല്‍പ്പഴം. 

ഞാവൽപ്പഴം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഉദര പ്രശ്നങ്ങള്‍ തടയാനും സഹായിക്കും. പ്രീബയോട്ടിക് ആയതിനാല്‍ ഞാവല്‍ കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഞാവൽപ്പഴത്തിന് ഗ്ലൈസെമിക് ഇൻഡെക്സും കുറവാണ്. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിര്‍ത്താന്‍ സഹായിക്കും. 

വിറ്റാമിന്‍ സിയും അയേണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. പൊട്ടാസ്യവും മറ്റ് ആന്‍റി  ഓക്സിഡന്‍റുകളും അടങ്ങിയ ഞാവല്‍പ്പഴം  രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിനെ നിയന്തിക്കാനും ഹൃദ്രോഗ സാധ്യതയെ കുറയ്ക്കാനും സഹായിക്കും. 

ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും. ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഇവ കഴിക്കുന്നത് ഗുണം ചെയ്യും.