തിളക്കമുള്ള ചർമ്മത്തിന്! തൈര് കൊണ്ടുള്ള ഫേസ് പാക്കുകൾ
ചർമ്മ സംരക്ഷണത്തിന് തൈര് വളരെ മികച്ചൊരു പ്രകൃതിദത്ത മാർഗ്ഗമാണ്. തൈരിലുള്ള ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിലെ കൊഴുപ്പും പ്രോട്ടീനും ചർമ്മത്തിന് ജലാംശം നൽകി മൃദുവാക്കുന്നു. തിളക്കമുള്ളതും സുന്ദരവുമായ ചർമ്മം ലഭിക്കാൻ തൈര് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ ഇതാ.

2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് 15 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. ശേഷം കഴുകി കളയുക.
2 ടേബിൾസ്പൂൺ തൈര്, 1 ടേബിൾസ്പൂൺ കടലമാവ്, ഒരു നുള്ള് മഞ്ഞൾ എന്നിവയുമായി യോജിപ്പിച്ച ശേഷം 15 - 20 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ മികച്ചതാണ് ഈ പാക്ക്.
2 ടേബിൾസ്പൂൺ തൈരും 1 ടീസ്പൂൺ മഞ്ഞൾപ്പൊടിയുമായി യോജിപ്പിച്ച് മുഖത്തും കഴുത്തിലും 10-15 മിനിറ്റ് പുരട്ടി കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.